
ഐസോള്‍: നവംബര്‍ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മിസോറമിലെത്തി. ഭാരത് ജോഡോ യാത്ര മാതൃകയില്‍ പദയാത്രയോടെ തുടങ്ങിയ രാഹുലിന്റെ സന്ദര്‍ശനത്തിന് സംസ്ഥാനത്ത് ഹൃദയഹാരിയായ വരവേല്‍പ്പാണ് ലഭിച്ചത്.
മിസോറം തലസ്ഥാനമായ ഐസോളിലെ ചിന്മാരിയില്നിന്ന് രാജ് ഭവന് വരെയാണ് പദയാത്ര നടത്തിയത്. യാത്രയിലുടനീളം പ്രവര്‍ത്തകര്‍ രാഹുലിനെ പൊതിഞ്ഞു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ സംസ്ഥാനത്തെത്തിയത്.
നവംബര്‍ ഏഴിനാണ് മിസോറമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍. 40 അംഗ നിയമസഭാ സീറ്റുള്ള മിസോറമില്‍ നിലവില്‍ എം.എന്‍.എഫാണ് (മിസോ നാഷണല്‍ ഫ്രണ്ട്) ഭരിക്കുന്നത്.
Content Highlights: mizoram election, rahul gandhi visit, foot march
Published: 17 Oct 2023, 11:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented