ടെക്സ്‌റ്റൈല്‍ വ്യവസായ മേഖലയിലെ പ്രൊഫഷണലിസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന, കേന്ദ്ര ടെക്സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴില്‍ കോയമ്പത്തൂരിലുള്ള സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് മാനേജ്‌മെന്റ് (എസ് വിപിഐഎസ്ടിഎം) 2025-'26-ല്‍ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

കോഴ്‌സ്, പ്രവേശന യോഗ്യത

* ബി.എസ്സി: (i) ടെക്സ്‌റ്റൈല്‍സ് (ii) ടെക്‌നിക്കല്‍ ടെക്സ്‌റ്റൈല്‍സ് (മൂന്നു വര്‍ഷം): സയന്‍സ് സ്ട്രീമില്‍ (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി) അല്ലെങ്കില്‍ ടെക്സ്‌റ്റൈല്‍സ് വിഷയങ്ങളോടെയുള്ള വൊക്കേഷണല്‍ സ്ട്രീമില്‍ പഠിച്ച് 50 ശതമാനം മാര്‍ക്ക് (ഒബിസി/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി വിഭാഗം - 45 ശതമാനം) വാങ്ങി അംഗീകൃത പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.

* ബിഎസ്സി ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ (മൂന്നു വര്‍ഷം/നാലുവര്‍ഷം): പ്ലസ്ടു/തത്തുല്യം ഏതെങ്കിലും സ്ട്രീമില്‍ 50 ശതമാനം മാര്‍ക്ക് (ഒബിസി/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി വിഭാഗം - 45 ശതമാനം) വാങ്ങി ജയിച്ചിരിക്കണം.

കോഴ്‌സിന്റെ മൂന്നു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, വേണമെങ്കില്‍ ബിഎസ്സി ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ ബിരുദത്തോടെ പുറത്തുവരാം. ഈ പ്രോഗ്രാമില്‍ നാല് വര്‍ഷവും പഠിച്ച് ജയിക്കുന്നവര്‍ക്ക് ബിഎസ്സി ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ (ഓണേഴ്‌സ്/റിസര്‍ച്ച്) ബിരുദം ലഭിക്കും.

* ബിബിഎ ടെക്സ്‌റ്റൈല്‍ ബിസിനസ് അനലറ്റിക്‌സ് (മൂന്നു വര്‍ഷം): 50 ശതമാനം മാര്‍ക്ക് (ഒബിസി/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി വിഭാഗം - 45 ശതമാനം) വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ഏതെങ്കിലും സ്ട്രീമില്‍ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

* എംബിഎ: ടെക്സ്‌റ്റൈല്‍ മാനേജ്‌മെന്റ്, അപ്പാരല്‍ മാനേജ്‌മെന്റ്, റീട്ടെയില്‍ മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ ടെക്സ്‌റ്റൈല്‍ മാനേജ്‌മെന്റ്, ടെക്സ്‌റ്റൈല്‍ ബിസിനസ് അനലറ്റിക്‌സ് എന്നീ സവിശേഷ മേഖലകള്‍. കുറഞ്ഞത് മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലൂടെ (10+2+3/4) നിശ്ചിത അംഗീകൃതബിരുദം 50 ശതമാനം മാര്‍ക്ക് (ഒബിസി/ഇഡബ്ല്യുഎസ് - 45 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗം - 40 ശതമാനം) വാങ്ങി ജയിക്കണം.

* എംഎസ്സി ടെക്സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ സയന്‍സ് (അംഗീകാരത്തിനു വിധേയം): ടെക്സ്‌റ്റൈല്‍, ക്ലോതിങ്, കോസ്റ്റ്യൂം ഡിസൈനിങ് ആന്‍ഡ് ഫാഷന്‍, ഫാഷന്‍ ടെക്‌നോളജി, ഫാഷന്‍ ഡിസൈനിങ്, അപ്പാരല്‍ ഡിസൈനിങ് ആന്‍ഡ് ഫാഷന്‍ ആര്‍ട്‌സ്, ടെക്‌നിക്കല്‍ ടെക്സ്‌റ്റൈല്‍സ്, ടെക്‌നിക്കല്‍ കെമിസ്ട്രി എന്നിവയിലൊന്നിലെ അണ്ടര്‍ഗ്രാേജ്വറ്റ് ബിരുദം അല്ലെങ്കില്‍ ഗാര്‍മന്റ് ടെക്‌നോളജി ബിവൊക്, ബന്ധപ്പെട്ട മേഖലയിലെ തത്തുല്യ ബിരുദം. എംബിഎ മാര്‍ക്ക് വ്യവസ്ഥ, ഈ പ്രോഗ്രാമിനും ബാധകം.

ബന്ധപ്പെട്ട യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും, ബിരുദ/പിജി കോഴ്‌സുകളിലേക്ക്, വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.

വിശദാംശങ്ങള്‍ svpistm.ac.in ലെ അഡ്മിഷന്‍ ലിങ്കിലെ ബോഷര്‍, പ്രോെസ്പക്ടസ് എന്നിവയില്‍ ലഭിക്കും.

പ്രവേശനപ്പരീക്ഷ

യുജി/പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് എസ് വി പി എന്‍ട്രന്‍സ് ടെസ്റ്റ്  നടത്തും. 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് ആയിരിക്കും ഇത്. പരീക്ഷകളുടെ സിലബസ് പ്രോെസ്പക്ടസില്‍ നല്‍കിയിട്ടുണ്ട്.

പ്രവേശന രീതി:

ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനം ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ മാര്‍ക്കും കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് - അണ്ടര്‍ ഗ്രാജ്വേറ്റ് (സിയുഇടി - യുജി)/എസ് വി പി എന്‍ട്രന്‍സ് ടെസ്റ്റ് സ്‌കോറും പരിഗണിച്ചായിരിക്കും.

എംബിഎ പ്രവേശനം സിയുഇടി പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി)/എസ് വി പി എന്‍ട്രന്‍സ് ടെസ്റ്റ്/മറ്റ് മാനേജ്‌മെന്റ് ടെസ്റ്റ് സ്‌കോര്‍ പരിഗണിച്ചായിരിക്കും.

എസ്വിപി എന്‍ട്രന്‍സ് ടെസ്റ്റിനുള്ള അപേക്ഷയുടെ മാതൃക svpistm.ac.in ലെ അഡ്മിഷന്‍ ലിങ്കില്‍ നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും പിഡിഎഫ് ഫോര്‍മാറ്റില്‍ admission@svpitm.ac.in ലേക്ക് മാര്‍ച്ച് 30-നകം അയക്കണം.

കൈത്തറി നെയ്ത്തുകാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്. പട്ടികവിഭാഗക്കാര്‍ക്ക് പോസ്റ്റ് മട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കാം.