തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റിനു (വിഎസ്എസ്‌സി) കീഴിലുള്ള സ്‌പെയ്‌സ് ഫിസിക്സ് ലബോറട്ടറി (എസ്‌പിഎൽ -തിരുവനന്തപുരം) ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

To advertise here,

തുടക്കത്തിൽ ഒരു വർഷത്തേക്കാണ് ഫെലോഷിപ്പ്. ഓരോ വർഷത്തെയും റിവ്യൂ അടിസ്ഥാനമാക്കി പുതുക്കി പരമാവധി അഞ്ചുവർഷം വരെ നീട്ടാം.

തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യം കോഴ്സ് വർക്ക് പൂർത്തിയാക്കണം. തുടർന്ന് എസ്‌പിഎൽ സീനിയർ ഫാക്കൽട്ടിയുടെ മേൽനോട്ടത്തിൽ പിഎച്ച്ഡിയ്ക്ക് പ്രവർത്തിക്കണം. സാമ്പത്തികാനുകൂല്യം പ്രതിമാസം 37,000 രൂപയാണ്. രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ, റിവ്യൂകമ്മിറ്റി അംഗീകാരത്തിന് വിധേയമായി സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്ആർഎഫ്) ആയി ഉയർത്തും.

എസ്ആർഎഫിന്‌ പ്രതിമാസം 42,000 രൂപയും വീട്ടുവാടക ബത്തയും ലഭിക്കും. ക്ഷാമബത്ത ഉണ്ടാകില്ല. ഭാരതത്തിലോ വിദേശത്തോ ശാസ്ത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പങ്കെടുക്കാൻ സാമ്പത്തികസഹായം ലഭിക്കും. പങ്കെടുക്കുന്ന കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കും. ചട്ടപ്രകാരമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, അവധി എന്നിവയും ലഭിക്കും.

യോഗ്യത

(a) ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/എൻജിനിയറിങ് ഫിസിക്സ്/ സ്‌പെസ് ഫിസിക്സ്/അറ്റ്മോസ്ഫറിക് സയൻസ്/മെറ്റിയറോളജി/പ്ലാനറ്ററി സയൻസസ് എന്നിവയിലൊന്നിൽ മൊത്തം 65 ശതമാനം മാർക്കോടെ/ 6.84 സിജിപിഎ/സിപിഐ ഗ്രേഡിങ്ങോടെ എംഎസ്‌സി ബിരുദം അല്ലെങ്കിൽ അറ്റ്മോസ്‌ഫറിക് സയൻസ്/സ്‌പെയ്‌സ് സയൻസ്/പ്ലാനറ്ററി സയൻസ്/അപ്ലൈഡ് ഫിസിക്സ്/എൻജിനിയറിങ് ഫിസിക്സ് എന്നിവയിലൊന്നിൽ മൊത്തം 60 ശതമാനം മാർക്കോടെ/6.5 സിജിപിഎ/സിപിഐ ഗ്രേഡിങ്ങോടെ എംഎസ്/എംഇ/എംടെക് ബിരുദം.

(b) ഇവയിൽ ഒന്നിൽ യോഗ്യത നേടിയിരിക്കണം: സിഎസ്ഐആർ - യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (ലക്ചറർഷിപ്പ് ഉൾെപ്പടെ)/ഗേറ്റ്/ജസ്റ്റ്.

പ്രായപരിധി: 2025 ഏപ്രിൽ രണ്ടിന് 28 വയസ്സ്. ഒബിസി -31, പട്ടികവിഭാഗം -33. ഭിന്നശേഷി വിഭാഗക്കാർക്ക് വ്യവസ്ഥകൾ പ്രകാരമുള്ള ഇളവ് ഉണ്ടാകും.

തിരഞ്ഞെടുപ്പ് വിഎസ്എസ്‌സിയിൽ നടത്തുന്ന ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ്. വിശദമായ വിജ്ഞാപനം, www.vssc.gov.in/careers.html ൽ ലഭിക്കും. അപേക്ഷ ഈ സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഏപ്രിൽ രണ്ടിന് വൈകീട്ട് അഞ്ചുവരെ നൽകാം.


‌‌‌