ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.), കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി.-ഐ.സി.എ.ആർ. യു.ജി.) 2024 അടിസ്ഥാനമാക്കി, ബിരുദപ്രോഗ്രാമുകളിലെ 20 ശതമാനം ഐ.സി.എ.ആർ./അഖിലേന്ത്യക്വാട്ട സീറ്റുകളിലേക്ക് നടത്തുന്ന അലോട്മെന്റിന്റെ രജിസ്ട്രേഷൻ icaradmission.in വഴി നടത്താം.
പ്രവേശനം
രാജ്യത്തെ കാർഷിക സർവകലാശാലകളിലെ വെറ്ററിനറി സയൻസസ് ഒഴികെയുള്ള അഗ്രിക്കൾച്ചർ, അലൈഡ് സയൻസസിലെ ബിരുദപ്രോഗ്രാമുകളിലെ 20 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റുകളാണ് ഐ.സി.എ.ആർ. ഈ അലോട്മെൻറ്‌വഴി നേരിട്ട് നികത്തുന്നത്.
കൂടാതെ, റാണി ലക്ഷ്മിഭായ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി-ആർ.എൽ.ബി.സി.എ.യു. (ഝാൻസി), ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി-ഡോ. ആർ.പി.സി.എ.യു. (പ്യൂസ, ബിഹാർ), ഐ.സി.എ.ആർ. - നാഷണൽ െഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-എൻ.ഡി.ആർ.ഐ. (കർണാൽ), ഐ.സി.എ.ആർ.-ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-ഐ.എ.ആർ.ഐ. (ന്യൂഡൽഹി, അതിന്റെ ഹബ്ബുകൾ) എന്നിവയിലെ മുഴുവൻ സീറ്റും ഈ പ്രക്രിയവഴി നികത്തും.
പ്രോഗ്രാമുകൾ
സി.യു.ഇ.ടി.-ഐ.സി.എ.ആർ. യു.ജി. 2024 ഇൻഫർമേഷൻ ബുള്ളറ്റിൻപ്രകാരമുള്ള പ്രോഗ്രാമുകൾ ഇവയാണ്.
• ബി.എസ്‌സി. (ഓണേഴ്സ്): അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, സെറികൾച്ചർ, നാച്വറൽ ഫാമിങ്, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്.
• ബി.ടെക്.: അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, െഡയറി ടെക്നോളജി, ഫുഡ് ടെക്നോളജി, ബയോടെക്നോളജി.
പ്രക്രിയയിൽ ഉൾപ്പെടുന്ന സർവകലാശാലകൾ, താത്‌കാലികസീറ്റ് ലഭ്യത (ഐ.സി.എ.ആർ. ക്വാട്ട) എന്നിവയും ഇൻഫർമേഷൻ ബുള്ളറ്റിൻ അനുബന്ധങ്ങളിൽ നൽകിയിട്ടുണ്ട്.
കേരളത്തിലെ സർവകലാശാലകൾ, സീറ്റുകൾ
• ബി.ടെക്-അഗ്രിക്കൾച്ചറൽ എൻജിനിയറിങ്-കേരള കാർഷിക സർവകലാശാല, തൃശ്ശൂർ-ഏഴുസീറ്റ്
• ബി.ടെക്. െഡയറി ടെക്നോളജി-കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, പൂക്കോട്, വയനാട്- എട്ടുസീറ്റ്, ഇ.ഡബ്ല്യു.എസ്.-ഒന്ന്
• ബി.ടെക്. ഫുഡ് ടെക്നോളജി-കേരള കാർഷിക സർവകലാശാല, തൃശ്ശൂർ-അഞ്ചുസീറ്റ്
• ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ-കേരള കാർഷിക സർവകലാശാല, തൃശ്ശൂർ-54 സീറ്റ്
• ബി.എസ്‌സി. (ഓണേഴ്സ്) ഫോറസ്ട്രി-കേരള കാർഷിക സർവകലാശാല, തൃശ്ശൂർ-അഞ്ചുസീറ്റ്
• ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്-കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ്, കൊച്ചി-16 സീറ്റ്.
അന്തിമമായി അലോട്മെൻറിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ, സീറ്റുലഭ്യത എന്നിവ കൗൺസലിങ് തുടങ്ങുമ്പോൾ അറിയാൻ കഴിയും.
രജിസ്‌ട്രേഷൻ
icaradmission.in ലെ ‘ആപ്ലിക്കൻറ് ലോഗിൻ’ ലിങ്ക് വഴി ഓഗസ്റ്റ് 23-ന് രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. അവിടെ യൂസർ നെയിം ആയി എൻ.ടി.എ. ആപ്ലിക്കേഷൻ നമ്പർ നൽകണം. പാസ്‌വേഡായി, ഇ-മെയിൽ വഴി പരീക്ഷാർഥിക്ക് അയച്ചുതന്നിട്ടുള്ള പാസ്‌വേഡ് നൽകണം.
പാസ്‌വേഡ് ലഭിക്കാത്തവരും അത് നൽകിയിട്ടും മുന്നോട്ടുപോകാൻ കഴിയാത്തവരും അവരുടെ ജനനത്തീയതി YYYYMMDD എന്ന ഫോർമാറ്റിൽ പാസ്‌വേഡ് ആയി നൽകണം. ഉദാ: 14/04/1994 ആണ് ജനനത്തീയതി എങ്കിൽ 19940414 ആയിരിക്കും പാസ് വേഡ്.
ഇവ നൽകി സബ്മിറ്റ് ചെയ്യുമ്പോൾ ‘രജിസ്റ്റർ ഫോർ സീറ്റ് അലോട്മെന്റ്’ ഡാഷ് ബോർഡ് ലഭിക്കും. അതിൽ എഡിറ്റ്/വ്യൂ ലിങ്ക് (ചുവന്ന മാർക്ക് ഉള്ളത്) ക്ലിക്ക് ചെയ്യണം. അവിടെ ചില ഫീൽഡുകൾ, അവയുടെ നില എന്നിവ കാണാൻ കഴിയും.
ഓരോ ഫീൽഡിനുനേരേയുള്ള നിലയനുസരിച്ച് വിവരങ്ങൾ നൽകേണ്ടതുണ്ട്. അവയിൽ അപേക്ഷാവിവരങ്ങൾ, ഫോട്ടോ, ഒപ്പ് എന്നിവയുടെ അപ് ലോഡിങ്, വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങൾ, 12-ാം ക്ലാസ് വിഷയങ്ങൾ, മാർക്ക് വിവരങ്ങൾ, സി.യു.ഇ.ടി. യു.ജി. 2024 മാർക്ക് വിവരങ്ങൾ, രേഖകളുടെ അപ്‌ലോഡിങ് എന്നിവയൊക്കെ ഉൾപ്പെടും.
മറ്റേതെങ്കിലും വിവരങ്ങൾ ഹോം പേജിൽ ആവശ്യപ്പെടുന്ന പക്ഷം അതും നൽകണം. തുടർന്ന്, നൽകിയ വിവരങ്ങൾ പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കി ‘കൺഫേം ആൻഡ് സബ്മിറ്റ്’ ബട്ടൺ ക്ലിക്ക്ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
Content Highlights: icar graduation national level allotment
Published: 22 Aug 2024, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented