
വ്യക്തിയുടെ സവിശേഷമേഖലയ്ക്കപ്പുറം സൃഷ്ടിപരമായ കാഴ്ചപ്പാടോടെ ശാസ്ത്രത്തെ കാണാനും ആസ്വദിക്കാനും മനസ്സിലാക്കാനുമായി ഒരു മത്സരം. ന്യൂഡല്‍ഹി ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയും സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് റിസര്‍ച്ച്‌ബോര്‍ഡും സംയുക്തമായി നടത്തുന്ന ഫോട്ടോ/പെയിന്റിങ് മത്സരവും ഒരു മിനിറ്റ് സിനിമാമത്സരവും ഗവേഷണവും ശാസ്ത്രഅഭിരുചിയും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു.
വിഷയങ്ങള്‍
മുഖ്യവിഷയവുമായി ബന്ധപ്പെട്ടുള്ള ഏത് ഉപവിഷയവും മത്സരത്തിനായി തിരഞ്ഞെടുക്കാം. പരീക്ഷണശാല, അടുക്കള, കായികരംഗം, ആശുപത്രി, വീട്, ജോലിസ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രം ഉപവിഷയമായി സ്വീകരിക്കാം. ഈ മേഖലയുമായി ബന്ധമുള്ള കോവിഡ്-19, ആരോഗ്യം, ആരോഗ്യ ജീവിതം, ഭൂമിപൈതൃകം, അദ്ഭുതപ്പെടുത്തുന്ന ബഹിരാകാശം, എന്നിവയൊക്കെ വിഷയങ്ങളായി എടുക്കാം.
ഇവര്‍ക്ക് പങ്കെടുക്കാം
രണ്ട് മത്സരങ്ങള്‍. ഒന്ന് സ്റ്റില്‍ ഇമേജ് കാറ്റഗറി, മറ്റൊന്ന് ഒരു മിനിറ്റ് വീഡിയോഫിലിം കാറ്റഗറി. മൂന്നുവിഭാഗക്കാര്‍ക്കായി മത്സരം നടത്തും. ഏതെങ്കിലും വിഷയത്തിലെ ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥി വിഭാഗം; എം.ബി.ബി.എസ്., എം.എസ്., എം.ഡി., എം.ടെക്., എം.ബി.എ. തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ഥി വിഭാഗം, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എന്‍ജിനിയര്‍മാര്‍, ടെക്‌നിക്കല്‍ സ്റ്റാഫ്, ഫിലിം നിര്‍മാതാക്കള്‍, തുടങ്ങിയവര്‍ക്കായുള്ള വിഭാഗം. ജൂലായ് 15-ന് വൈകീട്ട് അഞ്ചുവരെ എന്‍ട്രികള്‍ നല്‍കാം.
സമ്മാനങ്ങള്‍
ഓരോ മത്സരത്തിലും ഓരോ വിഭാഗത്തിലും 10,000 രൂപയുടെയും 7000 രൂപയുടെയും ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കും. കൂടാതെ 5000 രൂപയുടെ വീതം രണ്ട് മൂന്നാം സമ്മാനങ്ങളും 3000 രൂപയുടെ വീതം മൂന്നു പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടാകും.
വിവരങ്ങള്‍ക്ക്: www.insaindia.res.in, www.serb.gov.in
Content Highlights: Entries invited for INSA-SERB science image film competition
Published: 06 Jul 2020, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented