ന്യൂഡൽഹി: ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-യു.ജി.) അപേക്ഷാതീയതി മേയ് 31 വരെ നീട്ടിയതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) അറിയിച്ചു.

To advertise here,

11.5 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ ഇതിനകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികളുടെ അഭ്യർഥന കണക്കിലെടുത്താണ് തീയതി നീട്ടിയതെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദേഷ് കുമാർ അറിയിച്ചു.