കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുകീഴിലെ മൗലാനാ ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ (എം.എ.ഇ.എഫ്.) ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ഒന്‍പതുമുതല്‍ 12 വരെ ക്ലാസുകളിലെ പഠനത്തിന് നല്‍കുന്ന 'ബീഗം ഹസറത്ത് മഹള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പി'ന് അപേക്ഷ ക്ഷണിച്ചു.

To advertise here,

മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ജയിന്‍ വിഭാഗത്തില്‍ പെടുന്നവരെയാണ് പരിഗണിക്കുക. അപേക്ഷാര്‍ഥികള്‍ മുന്‍ക്ലാസില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ഇപ്പോള്‍ 9/10/11/12ാം ക്ലാസില്‍ പഠിക്കുകയാകണം. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപ കവിയരുത്.

ക്ലാസ് 9, 10 എന്നിവയിലെ പഠനത്തിന് 5000 രൂപ വീതവും 11, 12 ക്ലാസുകളിലേക്ക് 6000 രൂപ വീതവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷ, അനുബന്ധരേഖകള്‍ സഹിതം ഒക്ടോബര്‍ 31-നകം www.maef.nic.in വഴി നല്‍കണം.

Content Highlights: Begum hazrat mahal national scholarship for minority girls