യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി.) എഞ്ചിനീയറിങ് സർവീസസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ (ഇ.എസ്.ഇ 2025)  മാറ്റിവച്ചു. ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസിലേക്കുള്ള (ഐ.ആർ.എം.എസ്.) റിക്രൂട്ട്‌മെൻ്റ്, സിവിൽ സർവീസസ് പരീക്ഷകളിലൂടെ നടത്താമെന്ന് സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് തീരുമാനം. ഇതോടെ എഞ്ചിനീയറിങ് സർവീസസ് പരീക്ഷകൾ  മാറ്റിവയ്ക്കാനും അപേക്ഷാ ജാലകം വീണ്ടും തുറക്കാനും കമ്മീഷൻ തീരുമാനിച്ചു.

To advertise here,

പുതുക്കിയ അറിയിപ്പ് പ്രകാരം 2025 ജൂൺ 8 ന്  പ്രിലിമിനറിയും  2025 ഓഗസ്റ്റ് 10 ന് മെയിൻ പരീക്ഷയും നടത്തും. നേരത്തെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി രണ്ടിനും മെയിൻ പരീക്ഷ 2025 ജൂൺ 22നുമാണ് നിശ്ചയിച്ചിരുന്നത്.

ഉദ്യോഗാർത്ഥികൾക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://upsc.gov.in-ൽ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം.