നാഷണൽ ടെസ്റ്റിങ് ഏജൻസി യുജിസി നെറ്റ് ഡിസംബർ 2025 സെഷൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി ഹാൾ ടിക്കറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
നിലവിൽ ഡിസംബർ 31-ന് നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകളാണ് ഏജൻസി ലഭ്യമാക്കിയിട്ടുള്ളത്. ഡിസംബർ 31-ന് കൂടാതെ 2026 ജനുവരി 2, 3, 5, 6, 7 തീയതികളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് തീയതികളിൽ പരീക്ഷ എഴുതുന്നവരുടെ അഡ്മിറ്റ് കാർഡുകൾ യഥാസമയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട രീതി
- ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
- ഹോംപേജിലെ 'Candidate Activity' എന്ന ബോർഡിന് താഴെയുള്ള ‘Admit card for UGC-NET December 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ അപേക്ഷാ നമ്പറും (Application number) പാസ്‌വേഡും നൽകി Submit ബട്ടൺ അമർത്തുക.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
ഹാള്ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുകയോ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് ഉടൻ തന്നെ എൻ.ടി.എ-യുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനായി 011-40759000 എന്ന ഫോൺ നമ്പറിലോ ugcnet@nta.ac.in എന്ന ഇമെയിൽ വിലാസമോ ഉപയോഗിക്കാം.
പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിന്റെ കോപ്പി നിർബന്ധമാണ്.
Content Highlights: UGC NET admit card, December 2025, NTA, download hall ticket, exam dates, National Eligibility Test
Published: 28 Dec 2025, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented