
പ്രതീകാത്മക ചിത്രം.|Photo: Gemini AI
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന യുജിസി നെറ്റ് 2025 ഡിസംബര്‍ സെഷനിലേക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷയിലെ ചില ഫീല്‍ഡുകള്‍ തിരുത്താന്‍/ഭേദഗതി ചെയ്യാന്‍ അവസരം.
ജനനത്തീയതി, കാറ്റഗറി, അച്ഛന്റെ പേര്, അമ്മയുടെ പേര് എന്നിവയില്‍ മാറ്റംവരുത്താം. അപേക്ഷാര്‍ഥിയുടെ പേര്, ജെന്‍ഡര്‍, ഫോട്ടോ, ഒപ്പ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്ഥിരം/കറസ്‌പോണ്ടന്‍സ് വിലാസം, പരീക്ഷാസിറ്റി എന്നിവ തിരുത്താന്‍ കഴിയില്ല.
തിരുത്തലുകള്‍ ugcnet.nta.nic.in വഴി നവംബര്‍ 12-ന് രാത്രി 11.50 വരെ വരുത്താം. അധികഫീ അടയ്‌ക്കേണ്ടിവന്നാല്‍ ഓണ്‍ലൈനായി അടയ്ക്കണം. ഭേദഗതിവരുത്താന്‍ ഇനിയും അവസരം ലഭിക്കുന്നതല്ല.
Content Highlights: Correct your UGC NET 2025 application. NTA allows edits for date of birth, category, parent`s names. Deadline: Nov 12.
Published: 12 Nov 2025, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented