നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) 2024- ന്റെ രണ്ട് അധിക ടെസ്റ്റുകൾകൂടി നടത്താൻ കൗൺസിൽ ഓഫ് ആർക്കിടെക്ചർ തീരുമാനിച്ചു. അഞ്ചുവർഷ ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രോഗ്രാം 2024 പ്രവേശനം തേടുന്നവർക്ക് അതിലേക്ക് ഒരവസരംകൂടി നൽകാനാണ് രണ്ട് ടെസ്റ്റുകൾകൂടി നടത്തുന്നത്.
ഓഗസ്റ്റ് 10-നും 24-നും നടത്തുന്ന പരീക്ഷയ്ക്ക് www.nata.in വഴിയാണ് രജിസ്റ്റർചെയ്യേണ്ടത്. ഈ അധികടെസ്റ്റുകൾവഴി യോഗ്യത നേടുന്നവർക്ക് വിവിധ സ്ഥാപനങ്ങളിൽവരുന്ന ഒഴിവുകളിലേക്കോ നികത്താതെകിടക്കുന്ന സീറ്റുകളിലേക്കോ ഉള്ള പ്രവേശനങ്ങൾക്കേ അർഹത ഉണ്ടായിരിക്കുകയുള്ളൂ. നിലവിൽ സംസ്ഥാനങ്ങളിൽ നടക്കുന്ന കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ അതേപടി തുടരാവുന്നതാണ്.
Content Highlights: two more exam to be included in nata
Published: 30 Jul 2024, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented