സംസ്ഥാന ശാസ്ത്രോത്സവം പാലക്കാട്ടെത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഹാഷിമായിരിക്കും. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ വേദിയിൽനിന്ന് ബാഗിനൊപ്പം നഷ്ടപ്പെട്ട മെഡലിനുപകരം പുതിയ മെഡൽ മന്ത്രി ഹാഷിമിനു നൽകി. അന്ന് മെഡൽ നഷ്ടപ്പെട്ടതും ഹാഷിമിന്റെ സങ്കടവും മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇത് കണ്ട് മന്ത്രി വി. ശിവൻകുട്ടി ഹാഷിമിനെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. പാലക്കാട്ട് ശാസ്ത്രോത്സവത്തിൽ എത്തുമ്പോൾ മെഡൽ നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

To advertise here,

പാലക്കാട്ട് നടക്കുന്ന ശാസ്ത്രോത്സവം ഉദ്ഘാടനസദസ്സിൽ മാതാവ്‌ ജസില, അധ്യാപകൻ എ. പ്രസാദ് എന്നിവർക്കൊപ്പം ഹാഷിം നേരത്തെ എത്തിയിരുന്നു. സമ്മേളനത്തിൽ മന്ത്രി ഹാഷിമിനെ വേദിയിലേക്ക് വിളിച്ച് പുതിയ മെഡൽ നൽകുകയായിരുന്നു.

ഇൻക്ലൂസിവ് ഫുട്ബോൾ മത്സരത്തിൽ ഹാഷിമിന് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. പുതുക്കോട് ചെക്കിടി ഹൗസിൽ ഹൈദറിന്റെ മകനാണ്. ആലത്തൂർ ബിആർസിയിലെ എ. പ്രസാദ് ആണ് ഹാഷിമിന്റെ ഫുട്ബോൾ താത്പര്യം കണ്ടെത്തിയത്.