തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നടന്ന റവന്യു, സബ്ജില്ലാ കലോത്സവങ്ങള്‍ നടത്തിയതിനുള്ള തുക സ്‌കൂള്‍ സംഘാടക സമിതികള്‍ക്ക് കുടിശ്ശികയുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 

To advertise here,

തുക ഉടനെ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.റവന്യൂ വിഭാഗത്തില്‍ 43 ലക്ഷവും സബ്ജില്ലകളില്‍ രണ്ടര ലക്ഷം രൂപയുമാണ് നല്‍കാനുള്ളത്.

കലോത്സവത്തിന്റെ വിനോദസഞ്ചാര സാധ്യകള്‍ സര്‍ക്കാര്‍ പരിശോധിക്കും. സ്‌കൂള്‍ കലോത്സവത്തെ ലോകറെക്കാഡില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ കണ്ടെത്തുന്നതിന് സമിതിയെ നിയോഗിക്കും. അപ്പീലുകള്‍ നിയന്ത്രിക്കുന്നതിനും ഗോത്ര കലകള്‍ കൂടി ഉള്‍പ്പെടുത്തുന്നതും കലോത്സവ മാനുവല്‍ പരിഷ്‌കരണ സമയത്ത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യപരമായ കാരണങ്ങളാല്‍ സഭയില്‍ എത്താതിരുന്ന മന്ത്രി വി.ശിവന്‍കുട്ടിക്ക് വേണ്ടിയാണ് മന്ത്രി രാധാകൃഷ്ണന്‍ മറുപടി നല്‍കിയത്.