തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) റിസർച്ച് കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷണക്കഴിവുകൾ വർധിപ്പിക്കാനായി ആവിഷ്കരിച്ച ഹൈബ്രിഡ് രീതിയിലുള്ള (ഓൺലൈൻ/ഓഫ് ലൈൻ) 60 മണിക്കൂർ ദൈർഘ്യമുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഒരു ഇൻററാക്ടീവ് ലേണിങ് പ്ലാറ്റ്ഫോം ഒരുക്കുന്നു. സെപ്റ്റംബർ മൂന്നിന് പ്രോഗ്രാം തുടങ്ങും.
നാലു മോഡ്യൂളുകളാണുള്ളത് -ഫണ്ടമെൻറൽസ് ഓഫ് റിസർച്ച് (സോഷ്യൽ സയൻസ് ഗവേഷണത്തിന്റെ ഫിലോസഫിക്കൽ ഫൗണ്ടേഷൻ), മെത്തേഡ്സ് ഇൻ റിസർച്ച് (റിസർച്ച് കാലയളിൽ വേണ്ടിവരാവുന്ന മെത്തഡോളജിക്കൽ ടൂളുകൾ), ഡേറ്റാ ബേസസ് ഇൻ റിസർച്ച് (അപ്ലൈഡ് റിസർച്ചിൽ ലഭ്യമായ മൈക്രോ, മാക്രോ ഡേറ്റാ സെറ്റുകൾ), റിസർച്ച് റൈറ്റിങ് പബ്ലിക്കേഷൻ ആൻഡ് എത്തിക്സ് (റിസർച്ച് പ്രോജക്ട്/പ്രൊപ്പോസൽ, റിസർച്ച് പേപ്പർ എന്നിവ തയ്യാറാക്കലും പ്രസിദ്ധപ്പെടുത്തലും).
സോഷ്യൽ സയൻസ് മേഖലയിലെ എം.ഫിൽ/പിഎച്ച്.ഡി. പ്രോഗ്രാമുകളിലുള്ള സ്കോളർമാർ, ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിലെ പി.ജി. ബിരുദധാരികൾ, സോഷ്യൽ സയൻസസ് പി.ജി. വിദ്യാർഥികൾ, സോഷ്യൽ സയൻസസ് ഫാക്കൽറ്റി അംഗങ്ങൾ, സോഷ്യൽ സയൻസസ് പി.ജി. ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, പ്രാക്ടീഷണർമാർ എന്നിവർക്കും അപേക്ഷിക്കാം.
അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോെമട്രിക്സ് പരിജ്ഞാനം അഭികാമ്യമാണ്. ഉയർന്നപ്രായപരിധിയില്ല. അപേക്ഷ www.gift.res.in വഴി 2022 ഓഗസ്റ്റ് 20 വരെ ഓൺലൈനായി നൽകാം.
Content Highlights: Research capacity building program, Gulati Institute of Finance and Taxatio
Published: 18 Aug 2022, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented