
കൊച്ചി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചുപൂട്ടിയപ്പോള്‍ പഠനത്തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി. പഠിപ്പിക്കലും അസൈന്‍മെന്റും സെമിനാറുകളുമെല്ലാം ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ മോഡല്‍ പഠനരീതിയാണ് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആവിഷ്‌കരിച്ചിട്ടുള്ളത്.
ഓരോ എന്‍ജിനീയറിങ് ശാഖയ്ക്കും പ്രത്യേകം ഫോള്‍ഡറുകളിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെമസ്റ്റര്‍, കോഴ്സ് വിവരങ്ങള്‍ അടങ്ങിയ ഹ്രസ്വമായ കുറിപ്പും ഇവയോടൊപ്പമുണ്ട്. കേരള സാങ്കേതിക സര്‍വകലാശാല നിര്‍ദ്ദേശിച്ചിരിക്കുന്ന സിലബസാണ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ഓണ്‍ലൈന്‍ ക്ലാസുകളിലും പിന്തുടരുന്നത്. പ്രഥമ പരിഗണന നല്‍കിയത് അഞ്ചും ആറും മോഡ്യൂളുകളിലെ വിഷയങ്ങള്‍ക്കാണ്.
വിവിധ എന്‍ജിനീയറിങ് ശാഖകളിലും മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ് വിഷയങ്ങളിലുമായി 200ലധികം വിഡിയോകള്‍ ആര്‍എസ്ഇടി വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഫാക്കല്‍റ്റി അംഗങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അവസാന മൊഡ്യൂളിലെ കൂടുതല്‍ വിഡിയോ ലെക്ചറുകള്‍ ഉടന്‍തന്നെ അപ്‌ലോഡ് ചെയ്യും. ഇത് രാജഗിരിയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല കെ.ടി.യു സിലബസില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുമെന്ന് ആര്‍.എസ്.ഇ.ടി. പ്രിന്‍സിപ്പല്‍ പ്രഫ. പി.എസ്. ശ്രീജിത്ത് പറയുന്നു.
കോളേജിന്റെ www.rajagiritech.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ലിങ്ക് ലഭ്യമാണ്.
കേരളത്തില്‍ മാത്രം 140ലധികം കോളജുകളിലായി 30,000 ല്‍ അധികം എന്‍ജിനീയറിങ് വിദ്യാര്‍ഥികളുണ്ട്. ഇന്ത്യയിലെ ആകെ കണക്ക് 29 ലക്ഷത്തോളമാണ്. ഇവരെല്ലാം ഇപ്പോള്‍ പഠിക്കാനാകാതെ വെറുതേയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ ഈ വിഡിയോ സെഷനുകള്‍ അവധിക്കാലത്ത് ഉപയോഗപ്പെടുത്തണമെന്നും ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും കോളജിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ആര്‍.എസ്.ഇ.ടി ഡയറക്ടര്‍ ഫാ. മാത്യു വട്ടത്തറ പറഞ്ഞു.
Content Highlights: Rajagiri School of Engineering Strats Online Classes for Student
Published: 31 Mar 2020, 04:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented