നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (നിലീറ്റ്) കോഴിക്കോട് എ.ആർ.എം., എൻ.പി.ടി.ഇ.എൽ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത ഓൺലൈൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

To advertise here,

എഫ്.പി.ജി.എ. ആർക്കിടെക്ചർ ആൻഡ് പ്രോഗ്രാമിങ്‌ യൂസിങ് വെരിലോഗ് എച്ച്.ഡി.എൽ.: ഒക്ടോബർ 31-ന് ആരംഭിച്ച് നവംബർ 25-ന് അവസാനിക്കും. സമയപരിധി: 65 മണിക്കൂർ (13 മണിക്കൂർ തിയറി, 52 മണിക്കൂർ ലാബ്) പൂർണ മായും ഓൺലൈനിൽ നടത്തുന്ന കോഴ്‌സിൽ ഹാർഡ്‌വേർ ആക്സസും ലഭ്യമാണ്.

എ.ആർ.എം. പ്രോസസ്സർ ബേസ്ഡ് സിസ്റ്റം ഓൺ ചിപ്പ് ഡിസൈൻ: ഒക്ടോബർ 31-ന്‌ ആരംഭിച്ച് നവംബർ 25-ന് അവസാനിക്കും. സമയപരിധി: 65 മണിക്കൂർ (13 മണിക്കൂർ തിയറി, 52 മണിക്കൂർ ലാബ്)

യോഗ്യത: എൻജിനിയറിങ് ബിരുദം. ഡിജിറ്റൽ ഇലക്‌ട്രോണിക്സിൽ താത്‌പര്യമുള്ള ഉദ്യോഗാർഥികൾ.

വിവരങ്ങൾക്ക്: nielit.gov.in/calicut/calicut/content/nptel-lab | 9995427802, 9447769756.