
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (എന്‍.സി.എച്ച്.എം.സി.ടി.) അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന, ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിങ് അസോസിയറ്റ് സ്ഥാനങ്ങളിലെ നിയമനത്തിനുള്ള അര്‍ഹതാപരീക്ഷയായ നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റി (എന്‍.എച്ച്.ടി.ഇ.ടി.) ന് ഇപ്പോള്‍ അപേക്ഷിക്കാം.
യോഗ്യത
പ്ലസ്ടു കഴിഞ്ഞ്, ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റ്/കളിനറി ആര്‍ട്‌സില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള, ഫുള്‍ടൈം (ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്-ഒ.ഡി.എല്‍. മോഡ് അനുവദനീയമല്ല), ബാച്ച്ലര്‍ ബിരുദവും ബിരുദത്തിനുശേഷമുള്ള രണ്ടുവര്‍ഷത്തെ ഹോസ്പിറ്റാലിറ്റി വ്യവസായ പ്രവൃത്തിപരിചയവും. കോഴ്‌സിന്റെ ഭാഗമായുള്ള ആറുമാസ ഇന്‍ഡസ്ട്രി ട്രെയിനിങ്, പ്രവൃത്തിപരിചയമായി കണക്കാക്കുന്നതല്ല.
ഹോസ്പിറ്റാലിറ്റി/ടൂറിസം പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കില്‍ എം.ബി.എ.യും ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍/ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്/ഹോട്ടല്‍ മാനേജ്മെന്റ്/ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍/കളിനറി ആര്‍ട്‌സ്/കളിനറി സയന്‍സില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള, ഫുള്‍ടൈം ബാച്ച്ലര്‍ ബിരുദം/ഫുള്‍ ടൈം ത്രിവത്സര ഡിപ്ലോമ (പന്ത്രണ്ടാംക്ലാസ് ജയിച്ചശേഷം ഉള്ളത്, ഒ.ഡി.എല്‍. മോഡ് അനുവദനീയമല്ല) ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 31.12.2024-ന് ടീച്ചിങ് അസോസിയറ്റിന് 30 വയസ്സും അസിസ്റ്റന്റ് ലക്ചറര്‍ക്ക് 35 വയസ്സും. ഒ.ബി.സി. അപേക്ഷകര്‍ക്ക് മൂന്നും പട്ടിക, ഭിന്നശേഷിക്കാര്‍ക്ക് അഞ്ചും വര്‍ഷത്തെ ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും.
പരീക്ഷാ ഘടന
പരീക്ഷ നവംബര്‍ 17-ന് രണ്ടുമണിക്കൂര്‍ വീതമുള്ള രണ്ടു സെഷനുകളിലായി കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആയി നടത്തും. പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്ള മൂന്നു പേപ്പറുകള്‍ ഉണ്ടാകും. പേപ്പര്‍ I, പേപ്പര്‍ II എന്നിവ രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 12 വരെയും പേപ്പര്‍ III, ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയും നടത്തും. പേപ്പര്‍ I, II എന്നിവയില്‍ 50 വീതവും പേപ്പര്‍ lII ല്‍ 100-ഉം ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരം രണ്ടുമാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ കാല്‍ മാര്‍ക്ക് വീതം കുറയ്ക്കും. പരീക്ഷയുടെ വിശദമായ ഘടന ബ്രോഷറില്‍ ലഭിക്കും. തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്.
യോഗ്യത നേടാന്‍
എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടാന്‍ ഓരോ പേപ്പറിലും മൊത്തത്തിലും ലഭിക്കേണ്ട മാര്‍ക്ക് ശതമാനം ഇപ്രകാരമാണ്
(i) ടീച്ചിങ് അസോസിയേറ്റ് -പേപ്പര്‍ I, II -40, 40; പേപ്പര്‍ III-45, മൊത്തത്തില്‍ -45 ശതമാനം. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 35, 35, 40, 40 ശതമാനം ആയിരിക്കും.
(ii) അസിസ്റ്റന്റ് ലക്ചറര്‍ ആന്‍ഡ് ടീച്ചിങ് അസോസിയേറ്റ്: യഥാക്രമം 45, 45, 50, 50 ശതമാനം. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 40, 40, 45, 45 ശതമാനം.
അപേക്ഷ
അപേക്ഷ nhtet-nchm.in നവംബര്‍ ഒന്നുവരെ നല്‍കാം. അപേക്ഷാഫീസ്; വനിതകള്‍, പട്ടിക, ഭിന്നശേഷി, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 500 രൂപയും, മറ്റുള്ളവര്‍ക്ക് 1000 രൂപയും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയശേഷം കണ്‍ഫര്‍മേഷന്‍ ഷീറ്റിന്റെ പ്രിന്റൗട്ട് Director (A&F), National Council for Hotel Management and Catering Technology, A 34, Sector 62, Noida - 201309 (UP) എന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്/രജിസ്‌ട്രേഡ് പോസ്റ്റ് ആയി അയക്കണം. അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 11 മുതല്‍ 17 വരെ ഡൗണ്‍ലോഡ് ചെയ്യാം.
Content Highlights: National Hospitality Teachers Eligibility Test (NHTET) - Apply Now!
Published: 29 Oct 2024, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented