തിരുവന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂര്‍ണമാകും. ശനിയാഴ്ച ഒന്നുമുതല്‍ പത്തുവരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രത്യേകമായി സംപ്രേഷണം ചെയ്യും. ഞായറാഴ്ച ഭാഷാവിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്നതരത്തില്‍ സംപ്രേഷണം ചെയ്യും.

To advertise here,

തിങ്കളാഴ്ച ആരംഭിക്കുന്ന ആറുമുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഒരു പിരിയഡ് അധികം ഉണ്ടാവും. ഈ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ 10 വരെ പത്താം ക്ലാസും (നാലുക്ലാസുകള്‍) 10 മണിക്ക് ഒന്നാംക്ലാസും 10.30ന് പ്രീപ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതല്‍ ഒരുമണിവരെ യഥാക്രമം രണ്ടുമുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്ക് യഥാക്രമം സംപ്രേഷണം ചെയ്യും. ഭാഷാവിഷയങ്ങളുടെ സംപ്രേഷണം 5.30ന് ശേഷമായിരിക്കും.

19 മുതല്‍ 23 വരെ ക്ലാസുകള്‍ക്ക് അവധിയായിരിക്കും. പ്ലസ് വണ്‍ പരീക്ഷയ്ക്കുമുമ്പ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍ഇന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ്ടു ക്ലാസുകള്‍ പുനരാരംഭിക്കുക.

Content Highlights: New timetable will be enabled in First bell digital classes, Kite victers