മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നീറ്റ് യുജി 2025-ലെ കൗൺസിലിങ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് ഓൾ ഇന്ത്യ ക്വോട്ട (എഐക്യു), ഡീംഡ്, സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി ജൂലായ് 21 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 

To advertise here,

കൗൺസലിങ് നാല് റൗണ്ടുകളിലായാണ് നടക്കുക - റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, അവസാനമായി ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട്. കൗൺസലിംഗ് സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ പങ്കാളിത്ത സ്ഥാപനങ്ങളോടും ശനി, ഞായർ, പൊതു അവധി ദിനങ്ങൾ എന്നിവ സാധാരണ പ്രവൃത്തി ദിനങ്ങളായി ആചരിക്കാൻ നിർദേശിച്ചിട്ടുണ്ട്.

റൗണ്ട് 1 പ്രധാന തീയതികൾ:

  • ഇൻസ്റ്റിറ്റ്യൂട്ടുകളുടേയും എൻഎംസികളുടേയും സീറ്റ് മാട്രിക്സ് പരിശോധന: ജൂലായ് 18-19  
  • രജിസ്ട്രേഷനും ഫീസ് അടവും: ജൂലായ് 21-28 (ഉച്ചയ്ക്ക് 3 മണി വരെ)  
  • ചോയ്‌സ് ഫില്ലിംഗ്: ജൂലായ് 22-28 (രാത്രി 11.55 വരെ)  
  • ചോയ്‌സ് ലോക്കിംഗ്: ജൂലായ് 28 (വൈകിട്ട് 4 മുതൽ രാത്രി 11.55 വരെ)  
  • സീറ്റ് അലോട്ട്‌മെന്റ് പ്രോസസ്സിംഗ്: ജൂലൈ 29-30  
  • അലോട്ട്‌മെന്റ് ഫലം: ജൂലായ് 31  
  • റിപ്പോർട്ടിംഗ്/ജോയിനിംഗ്: ഓഗസ്റ്റ് 1-6  
  • ഇൻസ്റ്റിറ്റ്യൂട്ടുകൾ ഡാറ്റ പരിശോധന: ഓഗസ്റ്റ് 7-8

റൗണ്ട് 2 ഷെഡ്യൂൾ

  • സീറ്റ് മാട്രിക്സ് പരിശോധന: ഓഗസ്റ്റ് 9-11  
  • രജിസ്ട്രേഷനും ഫീസ് അടവും: ഓഗസ്റ്റ് 12-18 (ഉച്ചയ്ക്ക് 3 മണി വരെ)  
  • ചോയ്‌സ് ഫില്ലിംഗ്: ഓഗസ്റ്റ് 13-18 (രാത്രി 11.55 വരെ)  
  • ചോയ്‌സ് ലോക്കിംഗ്: ഓഗസ്റ്റ് 18 (വൈകിട്ട് 4 മുതൽ രാത്രി 11.55 വരെ)  
  • സീറ്റ് അലോട്ട്‌മെന്റ്: ഓഗസ്റ്റ് 19-20  
  • ഫലം: ഓഗസ്റ്റ് 21  
  • റിപ്പോർട്ടിംഗ്/ജോയിനിംഗ്: ഓഗസ്റ്റ് 22-29  
  • ഇൻസ്റ്റിറ്റ്യൂട്ടുകൾ ഡാറ്റ പരിശോധന: ഓഗസ്റ്റ് 30-സെപ്റ്റംബർ 1

റൗണ്ട് 3 (2023-ൽ ആരംഭിച്ച പുതിയ റൗണ്ട്): 

  • സീറ്റ് മാട്രിക്സ് പരിശോധന: സെപ്റ്റംബർ 2  
  • രജിസ്ട്രേഷൻ, ഫീസ് അടവ്, ചോയ്‌സ് ഫില്ലിംഗ്: സെപ്റ്റംബർ 3-8 (ഫീസ് അടവ് ഉച്ചയ്ക്ക് 3 മണി വരെ; ലോക്കിംഗ് സെപ്റ്റംബർ 8, വൈകിട്ട് 4 മുതൽ രാത്രി 11.55 വരെ)  
  • സീറ്റ് അലോട്ട്‌മെന്റ്: സെപ്റ്റംബർ 9-10  
  • ഫലം: സെപ്റ്റംബർ 11  
  • റിപ്പോർട്ടിംഗ്/ജോയിനിംഗ്: സെപ്റ്റംബർ 12-18  
  • ഇൻസ്റ്റിറ്റ്യൂട്ടുകൾ ഡാറ്റ പരിശോധന: സെപ്റ്റംബർ 19-21

സ്‌ട്രേ വേക്കൻസി റൗണ്ട് (എഐക്യു/ഡീംഡ്/സെൻട്രൽ യൂണിവേഴ്സിറ്റികൾ):  

  • സീറ്റ് മാട്രിക്സ് പരിശോധന: സെപ്റ്റംബർ 22  
  • രജിസ്ട്രേഷനും ഫീസ് അടവും: സെപ്റ്റംബർ 22-24 (ഫീസ് അടവ് വൈകിട്ട് 6 മണി വരെ)  
  • ചോയ്‌സ് ഫില്ലിംഗ്: സെപ്റ്റംബർ 25, രാവിലെ 8 മണി വരെ  
  • ചോയ്‌സ് ലോക്കിംഗ്: സെപ്റ്റംബർ 24, രാത്രി 8 മുതൽ സെപ്റ്റംബർ 25, രാവിലെ 8 വരെ  
  • സീറ്റ് അലോട്ട്‌മെന്റ്: സെപ്റ്റംബർ 25-26  
  • ഫലം: സെപ്റ്റംബർ 27  
  • റിപ്പോർട്ടിംഗ്/ജോയിനിംഗ്: സെപ്റ്റംബർ 27-ഒക്ടോബർ 3


ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക എംസിസി വെബ്സൈറ്റായ mcc.nic.in-ൽ പതിവായി അപ്ഡേറ്റുകൾ പരിശോധിക്കേണ്ടതാണ്. ഷെഡ്യൂളിന്റെ അവസാന തീയതികൾ നീട്ടിനൽകില്ലെന്നതിനാൽ, സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കേണ്ടതാണ്.