നാഷണൽ കൗൺസൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി. ഇ.ആർ.ടി.) നടത്തുന്ന ഗൈഡൻസ് ആൻഡ് കാൺസലിങ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് വെള്ളിയാഴ്ച അപേക്ഷിക്കാം.

To advertise here,

വിദൂര, മുഖാമുഖ രീതികൾ ഉൾപ്പെടുന്ന ഒരുവർഷത്തെ ഈ പ്രോഗ്രാം, തിയറി, പ്രാക്ടിക്കൽ, ഇന്റേൺഷിപ്പ് എന്നിവയ്ക്ക് ഊന്നൽനൽകുന്നു. സർവീസിലുള്ള അധ്യാപകർ, ടീച്ചർ എജുക്കേറ്റർമാർ, സ്കൂൾ ഭരണാധികാരികൾ, ഗൈഡൻസ് പരിശീലനം ലഭിക്കാത്തവർ എന്നിവരെ ഉദ്ദേശിച്ചാണ് പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്.

അപേക്ഷ ncert.nic.in വഴി ആവശ്യപ്പെട്ട രേഖകൾ സഹിതം നൽകാം. ഗവൺമെന്റ് ഡെപ്യൂട്ടേഷനോടെ അപേക്ഷിക്കുന്നവർക്ക് മുൻഗണനയുണ്ട്. അപേക്ഷയിൽ അപേക്ഷാർഥിയുടെ സംസ്ഥാനം പരിഗണിച്ചുള്ള ഒരു പഠനകേന്ദ്രം തിരഞ്ഞെടുത്തുനൽകണം.

കേരളത്തിലെ അപേക്ഷകർക്ക് മൈസൂരു റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ പഠനകേന്ദ്രമായി തിരഞ്ഞെടുക്കാം. വിഭാഗം (ഡെപ്യൂട്ടേഷൻ/പ്രൈവറ്റ്) അനുസരിച്ച് കോഴ്‌സ് ഫീസ് 6000 രൂപ മുതൽ 30,000 രൂപ വരെയാണ്.