ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ദൗത്യം വിജയിച്ചതിന്റെ ഭാഗമായി ഓഗസ്റ്റ് 23 നാഷണല്‍ സ്‌പേസ് ഡേ ആയി ആഘോഷിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 നാഷണല്‍ സ്‌പേസ് ഡേയായി പ്രഖ്യാപിച്ചു.
ടച്ചിങ് ലൈവ്‌സ് വൈല്‍ ടച്ചിങ് ദ മൂണ്‍: ഇന്ത്യാസ് സ്‌പേസ് സാഗ എന്നതാണ് ഈ വര്‍ഷത്തിന്റെ തീം. ഇതിന്റെ ഭാഗമായി കോളേജുകളിലും മറ്റും ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് യു.ജി.സി.
ഇതിന് പുറമെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് ഭാരതീയ അന്തരീക്ഷ് ഹാക്കത്തോണ്‍, ഐ.എസ്.ആര്‍.ഒ റോബോട്ടിക്‌സ് ചലഞ്ച് എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഐ.എസ്.ആര്‍.ഒ തന്നെയാണ് ഭാരതീയ അന്തരീക്ഷ് ഹാക്ക്‌ത്തോണ്‍ നടത്തുക.
ഭാരതീയ അന്തരീക്ഷ് ഹാക്ക്‌ത്തോണ്‍:
ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ക്ക് ഐ.എസ്.ആര്‍.ഒയുടെ വിവിധ സെന്ററുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമുണ്ടാകും. ഹാക്ക്‌ത്തോണിന്റെ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ഓഗസ്റ്റ് 23 നാഷണല്‍ സ്‌പേസ് ഡേ ആഘോഷത്തിന്റെ ഭാഗമായി അവരുടെ അപ്ലിക്കേഷനുകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും.
ഐ.എസ്.ആര്‍.ഒ റോബോട്ടിക്‌സ് ചലഞ്ച്:
സ്‌പേസ് റോബോട്ടിക്‌സിന്റെ സാധ്യതകള്‍ ഇതിലൂടെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നു.ലെറ്റ്‌സ് ബില്‍ഡ് എ സ്‌പേസ് റോബോട്ട് എന്നതാണ് ടാഗ്‌ലൈന്‍. ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് പ്രൊജക്ടുകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും.
Content Highlights: national space day to be celebrated in colleges too
Published: 26 Jul 2024, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented