കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത നൈപുണിവികസന സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാം, യോഗ്യത, ദൈർഘ്യം എന്നിവ ക്രമത്തിൽ.

To advertise here,

പ്രോഗ്രാമുകൾ: ഇൻറർനെറ്റ് പ്രോഗ്രാമിങ് ആൻഡ് വെബ് ടെക്നോളജി, വേസ്റ്റ് മാനേജ്മെൻറ്, ബിസിനസ് ഡേറ്റ അനാലിസിസ് യൂസിങ് ടാലി ഇആർപി ആൻഡ് എംഎസ് എക്സൽ, വെയർഹൗസിങ് ആൻഡ് ഇൻവെൻററി മാനേജ്മെൻറ്. യോഗ്യത: പ്ലസ്ടു. ആറുമാസം.

• കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ ഡിപ്ലോമ പ്രോഗ്രാം: പ്ലസ്ടു. ഒരുവർഷം.

• ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് പിജി സർട്ടിഫിക്കറ്റ്-ലൈഫ് സയൻസിലോ കെമിസ്ട്രിയിലോ ബിരുദം.

• ഇൻസ്ട്രുമെൻറൽ മെത്തേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ് പിജി സർട്ടിഫിക്കറ്റ്-ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദം.

• ഡിസാസ്റ്റർ റിസ്ക് റിഡക്‌ഷൻ ആൻഡ് മാനേജ്മെൻറ്, ഫുഡ് പാക്കേജിങ് ടെക്നോളജി പിജി സർട്ടിഫിക്കറ്റ്-ഏതെങ്കിലും വിഷയത്തിൽ ബിരുദം

• ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് പിജി ഡിപ്ലോമാ പ്രോഗ്രാം-ലൈഫ് സയൻസിലോ കെമിസ്ട്രിയിലോ ബിരുദം.

വിവരങ്ങൾക്ക്: www.dasp.mgu.ac.in | 8078786798, 0481 2733292 | dasp@mgu.ac.in