തിരുവനന്തപുരം: സ്‌കൂൾ പരീക്ഷാ ചോദ്യക്കടലാസ് തയ്യാറാക്കുന്ന രീതി നവസാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഷ്‌കരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ രൂപവത്കരിച്ച ആറംഗസമിതി ഇക്കര്യം പരിഗണിക്കും.

To advertise here,

ചോദ്യക്കടലാസ്‌ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. അതുചെയ്യുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരും. അക്കാദമിക ധാർമികത പുലർത്താത്തവരെ സമൂഹംതന്നെ തിരിച്ചറിഞ്ഞ് പുറത്തുകൊണ്ടുവരണം. ചോദ്യക്കടലാസ് ചോർച്ചയിൽ യുട്യൂബ് ചാനലുകാർ നടത്തിയ പ്രതികരണങ്ങൾക്ക് മറുപടിപറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേരള വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് സ്‌കൂൾ തലത്തിലാണ് ചോദ്യക്കടലാസ് തയ്യാറാക്കിയിരുന്നത്. 2007-നുശേഷമാണ് കേന്ദ്രീകൃത ചോദ്യനിർമാണത്തിലേക്കു കടന്നത്. അപ്പോഴും ജില്ലാടിസ്ഥാനത്തിലായിരുന്നു ചോദ്യനിർമാണം. 2008-09ഓടെയാണ് സർവശിക്ഷാ അഭിയാനെ ഉപയോഗപ്പെടുത്തി കേന്ദ്രീകൃതമായ ചോദ്യനിർമാണവും വിതരണവും ആരംഭിച്ചതെന്നും മന്ത്രി വിവരിച്ചു.