മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ.എൽ.സുഷമ പടിയിറങ്ങി. പുതിയ വൈസ് ചാൻസിലറായി ഡോ.സി.ആർ പ്രസാദ് ചുമതലയേറ്റു.നിലവിൽ കേരള സർവകലാശാലയിലെ കേരളപഠന വിഭാഗം തലവനാണ്. സീനിയർ പ്രൊഫസർ കൂടിയായ സി.ആർ. പ്രസാദ്കഴിഞ്ഞ പത്തു വർഷമായി കാര്യവട്ടം ക്യാമ്പസിലെ മലയാളവിഭാഗം പ്രൊഫസറാണ്  ഡോ.സി.ആർ പ്രസാദ് മാതൃഭൂമി ലേഖകൻ പ്രദീപ് പയ്യോളിയുമായി സംസാരിക്കുന്നു.

To advertise here,

മലയാള സർവ സർവകലാശാല വി.സി ആകാൻ കഴിഞ്ഞതിനെ കുറിച്ച്?
മലയാള ഭാഷാപിതാവിൻ്റെ പേരിൽ സ്ഥാപിതമായ ഈ സർവകലാശാലയുടെ സാരഥ്യം വഹിക്കാൻ കഴിഞ്ഞതിൽവളരെ സന്തോഷം.ഇതിന് മുൻപ് പ്രഭാഷണം നടത്താൻ ഈ സർവകലാശാലയിലെത്താൻ ഭാഗ്യം ലഭിച്ചിരുന്നു


പുതിയ ചുമതലയേറ്റെടുത്ത ശേഷം സർവകലാശാലയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്?
സർവകലാശാല മലയാള ഭാഷ, സംസ്കാരം, കല, സാഹിത്യം എന്നീ മേഖലകളിൽ നിലവിലുള്ള സമ്പത്ത് സംരക്ഷിക്കുക എന്നതിനോടൊപ്പം അവയെ പുതിയ സാമൂഹിക ചുറ്റുപാടിന് സാധ്യമാകുന്ന രീതിയിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് പ്രധാന പദ്ധതി.

സർവകലാശാലയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാനുള്ള ശ്രമം ?
നിലവിൽ സർവകലാശാല ചെയ്തു കൊണ്ടിരിക്കുന്ന പദ്ധതികൾ ഭംഗിയായ രീതിയിലും കാര്യക്ഷമമായ രീതിയിലും ആസൂത്രണം ചെയ്ത് പൂർത്തീകരിക്കും. സർവകലാശാല സമൂഹത്തിലേക്ക് എന്ന ഉന്നത വിദ്യാഭ്യാസ സംസ്കാരത്തെ പ്രബലമാക്കുന്ന രീതിയിൽ പ്രൊജക്ടുകൾ രൂപപ്പെടുത്തും. അക്കാദമിക ഉത്തരവാദിത്വവും സാമൂഹിക ഉത്തരവാദിത്വവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകേണ്ട ദൗത്യം മലയാള സർവകലാശാലക്കുണ്ട്.

സർവകലാശാലയിലെ:വിദ്യാർഥി കളുടെ ക്ഷേമ പ്രവർത്തനങ്ങൾ?
സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്നുണ്ട്. പഠന നിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കും.

കേരള സംസ്കാരിക സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുമോ?

കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുമായുമായി സഹകരിച്ച് ഭാഷ, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിൽ കൂട്ടായി പ്രവർത്തിക്കാവുന്ന സാധ്യതകൾ പരിശോധിക്കും. ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്ക് അ സോസിയേഷൻ, സെൻട്രൽ ഇൻസിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാഗ്വേജസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും.മലയാള സർവകലാശാലയിലെ പഠന പ്രോഗ്രാമുകളെ കുറിച്ചും ഗവേഷണ വിഷയങ്ങളെ കുറിച്ചും ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിച്ച് സർവകലാശാലയുടെ പ്രസക്തി പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തും.