ദേശീയ റാങ്കിങ്ങിൽ കോഴിക്കോട് എൻ.ഐ.ടിക്ക്‌ മികച്ച നേട്ടം


2 min read
Read later
Print
Share

കോഴിക്കോട് എൻഐടി ക്യാംപസ് | ഫോട്ടോ:ശ്യാം

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്.) പ്രഖ്യാപിച്ച ദേശീയ റാങ്കിംഗിൽ എൻ.ഐ.ടി. കാലിക്കറ്റ് ഒന്നിലധികം വിഭാഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ആർക്കിടെക്ചർ & പ്ലാനിംഗ്, ഇന്നൊവേഷൻ, എഞ്ചിനീയറിംഗ്, മാനേജ്മെന്റ് എന്നീ മേഖലകളിലാണ് മികച്ച അംഗീകാരം നേടിയത്. 2023-ലെ എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം വർഷവും ആർക്കിടെക്ചറിൽ എൻ.ഐ.ടി. കാലിക്കറ്റ് അഖിലേന്ത്യാ തലത്തിൽ രണ്ടാം സ്ഥാനം നിലനിർത്തി. ആർക്കിടെക്ചർ സ്ട്രീമിൽ, അദ്ധ്യാപനം, ഗവേഷണം, കൺസൾട്ടൻസി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട മേഖലകളിലും സ്കോർ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ് മേഖലയിലെ ഭാവി പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരന്തര ശ്രമങ്ങൾ എൻ.ഐ.ആർ.എഫ്. മൂല്യനിർണ്ണയത്തിൽ അതിന്റെ സ്ഥാനം നിലനിർത്തുന്നതിന് കാരണമായി. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങിൽ, രാജ്യത്തെ 31 എൻ.ഐ.ടികളിൽ ഏറ്റവും മികച്ചത് മാത്രമല്ല, ഐ.ഐ.ടി. ഖരഗ്പൂർ പോലുള്ള പഴയ തലമുറ ഐ.ഐ.ടി.കളേക്കാൾ മികച്ചതാണ് എൻ.ഐ.ടി. കാലിക്കറ്റിന്റെ സ്ഥാനം.

വിദ്യാർത്ഥികൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും "ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്" മേഖലയിൽ ഉള്ള മികവ് അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നതാണ് എൻ.ഐ.ആർ.എഫ്-ൻ്റെ ഇന്നവേഷൻ റാങ്കിങ്‌. ഇതിൽ എൻ.ഐ.ടി. കാലിക്കറ്റ് രാജ്യത്ത് എട്ടാം സ്ഥാനത്താണ്. ഈ വിഭാഗത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയ ഏക എൻ.ഐ.ടി. ആണ് കോഴിക്കോട്. നേരത്തെ എ.ആർ.ഐ.ഐ.എ. റാങ്കിങ്‌ എന്ന് അറിയപ്പെട്ടിരുന്ന ഈ റാങ്കിങ്‌ ആദ്യമായാണ് എൻ.ഐ.ആർ.എഫ്. റാങ്കിങ്ങുമായി സംയോജിപ്പിക്കുന്നത്.

എഞ്ചിനീയറിംഗ് വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എൻ.ഐ.ടി. കാലിക്കറ്റ് അഖിലേന്ത്യ തലത്തിൽ 23-ാം റാങ്ക് കരസ്ഥമാക്കി. നൂതനാശയങ്ങൾ, ഗവേഷണം, കൺസൾട്ടൻസി, അധ്യാപനവും പഠനവും, ഗ്രാജുവേറ്റ് ഔട്കം എന്നിവയിലെല്ലാം സ്ഥാനം മെച്ചപ്പെടുത്തി. മെച്ചപ്പെട്ട പ്ലെയ്സ്മെന്റ്, ശമ്പള പാക്കേജുകൾ, വിദ്യാർത്ഥികൾക്ക് ലഭിച്ച ഉപരിപഠന അവസരങ്ങൾ, സ്ഥിരം ഫാക്കൽറ്റി അംഗങ്ങളുടെ എണ്ണത്തിലെ വർദ്ധന, അവരുടെ ഗവേഷണ ഫലങ്ങൾ എന്നിവ ഈ നേട്ടത്തിന് കാരണമായ ചില ഘടകങ്ങളാണ്.

“അധ്യാപന-പഠന പ്രക്രിയയും ഗവേഷണവും മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഫാക്കൽറ്റി അംഗങ്ങൾ നേടിയെടുത്ത ഗവേഷണ ഫണ്ടിംഗിലെ പുരോഗതിക്കു പുറമെ, പ്രത്യേക സാമ്പത്തിക സഹായ പദ്ധതികളിലൂടെ യു.ജി വിദ്യാർത്ഥികളുടെ ഗവേഷണത്തെയും നവീകരണത്തെയും പിന്തുണയ്ക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രസിദ്ധീകരണങ്ങളുടെയും പേറ്റന്റുകളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിന് കാരണമായി", നേട്ടത്തെക്കുറിച്ച് എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.

"ഒരു ക്ലാസ്സിൽ പരമാവധി 50 വിദ്യാർത്ഥികളായി പരിമിതപ്പെടുത്തി ഒന്നിലധികം ബാച്ചുകൾ ആക്കുന്നതാണ് ഞങ്ങളുടെ രീതി. ഇതിന് കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിലും, അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂടുതൽ ആശയവിനിമയം നടത്താൻ ഉപകരിക്കുന്നു. ഇതും സ്കോർ മെച്ചപ്പാടാനുള്ള ഒരു കാരണമാണ്,” ഡെപ്യൂട്ടി ഡയറക്ടറും സെന്റർ ഫോർ ക്വാളിറ്റി അഷ്വറൻസ് ആൻഡ് എൻഹാൻസ്മെന്റ് (സി.ക്യു.എ.ഇ.) ചെയർപേഴ്സണുമായ പ്രൊഫ. പി.എസ്. സതീദേവി പറഞ്ഞു.

എല്ലാ മേഖലകളിലും മെച്ചപ്പെട്ട റാങ്കിങ്ങും വരുന്ന അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിക്കാൻ പോകുന്ന പുതിയ പാഠ്യപദ്ധതി ഘടനയും ഉയർന്ന നിലവാരമുള്ള വിദ്യാർത്ഥികളെ കാമ്പസിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ.ഐ.ആർ.എഫ്. കോർഡിനേറ്റർ പ്രൊഫ.ടി.കെ. സിന്ധു, ഡീൻ (അക്കാദമിക്) പ്രൊഫ. സമീർ എസ്.എം. എന്നിവർ അഭിപ്രായപ്പെട്ടു.

ഇന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ് കുമാർ രഞ്ജൻ സിങ്ങിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.

Content Highlights: kozhikode nit excels in national ranking

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
MBBS

1 min

ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി US, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

Sep 21, 2023


Yes Quiz me

2 min

ക്വിസല്ല; ഇത് അക്ഷരമുറ്റത്തെ അറിവിന്റെ അങ്കം | യെസ് ക്വിസ് മി

Sep 21, 2023


School Students

2 min

പൊതുവിദ്യാഭ്യാസം മൂന്നുഘട്ടങ്ങളായി, ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിൽ; പാഠ്യപദ്ധതി രേഖയിൽ ശുപാർശ

Sep 20, 2023


Most Commented