തിരുവനന്തപുരം: പൊതുപരീക്ഷയെഴുതുന്ന പ്ലസ് ടു, എസ്.എസ്.എൽ.സി. കുട്ടികൾക്ക് കൈറ്റ് വിക്ടേഴ്‌സിൽ വ്യാഴാഴ്ച മുതൽ സംശയനിവാരണത്തിനുള്ള തത്സമയ ഫോൺ ഇൻ ക്ലാസുകൾ തുടങ്ങുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടാകുക.
വ്യാഴാഴ്ച രാവിലെ 10-ന് പ്ലസ്ടു കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ, 12-ന് മലയാളം, 2-ന് അക്കൗണ്ടൻസി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടത്തുന്നത്. 23-ന് രാവിലെ 10-ന് പ്ലസ്ടു ഇംഗ്ലീഷ്, 12-ന് പൊളിറ്റിക്കൽ സയൻസ്, 2-ന് ഇക്കണോമിക്‌സ്. 24-ന് രാവിലെ 10-ന് എസ്.എസ്.എൽ.സി. കെമിസ്ട്രി, ഉച്ചയ്ക്ക് 12-ന് ഫിസിക്‌സ്, രണ്ടിന് ഗണിതം, 4-ന് ഹിന്ദി. 26-ന് രാവിലെ 10 മുതൽ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകീട്ട് 4-ന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, 12-ന് എസ്.എസ്.എൽ.സി സോഷ്യൽ സയൻസും 2-ന് ബയോളജിയും. 27-ന് രാവിലെ 10-ന് എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, 2-ന് മലയാളം, 12-ന് പ്ലസ്‌ടു ഫിസിക്‌സ്, 4-ന് ഹിസ്റ്ററി. 28-ന് രാവിലെ 10-ന് പ്ലസ്‌ടു ഹിന്ദി, 12-ന് കെമിസ്ട്രി, 2-ന് കണക്ക്.
എൺപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ൽ ലഭിക്കും. ലൈവ് ഫോൺ ഇൻ പ്രോഗ്രാമിലേക്കു വിളിക്കേണ്ട നമ്പർ: 18004259877.
Content Highlights: Phone in classes at Kite Victors starting today
Published: 22 Feb 2024, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented