തിരുവനന്തപുരം: അധ്യാപകസംഘടനകളെ നിയന്ത്രിക്കാൻ ഹിതപരിശോധന നടത്താനുള്ള സർക്കാർതീരുമാനം സ്കൂൾ ഏകീകരണത്തിന്റെ ഭാഗമായുള്ള നടപടി. പൊതുവിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവെച്ച ശിപാർശയാണിത്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം വിളിച്ച യോഗം അലസിപ്പിരിഞ്ഞതിനെത്തുടർന്ന് 18-ന് വീണ്ടും അധ്യാപകസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

To advertise here,

ഇതിനൊപ്പം അധ്യാപകരെ മുഴുവൻ കേരള വിദ്യാഭ്യാസചട്ട(കെഇആർ)ത്തിനു കീഴിൽ കൊണ്ടുവരാനും തീരുമാനിച്ചു. ഇപ്പോൾ സർവീസ് പെരുമാറ്റച്ചട്ടത്തിനു കീഴിലാണ് ഒരുവിഭാഗം അധ്യാപകർ.

നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 42 അധ്യാപകസംഘടനകളുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറി അംഗീകാരംനൽകുന്നതാണ് ഇപ്പോഴത്തെരീതി. അധ്യാപകസംഘടനകളുടെ ബാഹുല്യം പൊതുവിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് സർക്കാർ നിലപാട്.

എല്ലാവിഭാഗത്തെയും പ്രതിനിധാനംചെയ്യുന്ന സംഘടനകൾക്കേ അംഗീകാരംനൽകേണ്ടതുള്ളൂ. കാറ്റഗറി സംഘടനകൾക്ക് അംഗീകാരം നൽകാനാവില്ല. അംഗബലമളക്കാൻ ഹിതപരിശോധയല്ലാതെ മറ്റുമാർഗങ്ങളില്ല. ഹൈക്കോടതിവിധികൂടി അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നടപടിയെന്നും സർക്കാർ വ്യക്തമാക്കുന്നു.

ഖാദർ കമ്മിറ്റി പറയുന്നത്

  • ഏതാനും അധ്യാപകർ ഒരുമിച്ചുചേർന്ന് സംഘടനയുണ്ടാ ക്കിയാൽ അംഗീകാരംനൽകുന്ന രീതി മാറണം
  • അംഗബലം കുറഞ്ഞ സംഘടനകൾ പ്രശ്നങ്ങളെ സങ്കുചി തമായിക്കാണുന്നു
  • സംഘടനകളുടെ അംഗീകാരം റഫറണ്ടംവഴിയാക്കണം. അഞ്ച്-ആറ് വർഷത്തിലൊരിക്കൽ റഫറണ്ടം ആവർ ത്തിക്കണം
  • പ്രീൾമുതൽ 12 വരെ ക്ലാസിൽ പഠിപ്പിക്കുന്നവരെ 'അധ്യാപകർ' എന്ന ഒറ്റനിർവചനത്തിലാക്കണം
  • 18 ശതമാനം അധ്യാപകരുടെ പിന്തുണയുള്ള സംഘടന കൾക്കേ അംഗീകാരം നൽകാവൂ