തിരുവനന്തപുരം: സ്കൂൾവിദ്യാർഥികളുടെ പഠനമികവിനുള്ള സ്കോളർഷിപ്പ് പരീക്ഷകളെല്ലാംചേർത്ത് ഒറ്റപ്പരീക്ഷയാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ്. പരീക്ഷാപരിഷ്കാരത്തിനുള്ള ശുപാർശ എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ സംസ്ഥാനസർക്കാരിന് ഉടനെ കൈമാറും.
നാല്, ഏഴ് ക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ ചോദ്യാവലിയോ രീതികളോ രണ്ടരപ്പതിറ്റാണ്ടായി പരിഷ്കരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ആലോചിക്കാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് യുഎസ്എസ് സ്കോളർഷിപ്പിനൊപ്പം മറ്റുപരീക്ഷകളും ചേർത്ത് ഒറ്റപ്പരീക്ഷ നടത്താൻ ചർച്ചയുണ്ടായത്.
കഴിഞ്ഞവർഷം ഒരുലക്ഷം കുട്ടികൾ യുഎസ്എസ് എഴുതിയിരുന്നു. ഇതിൽ 41 ശതമാനംപേർ വിജയിച്ചു. യുഎസ്എസ് ലഭിച്ചവർക്ക് ഹൈസ്കൂൾ ക്ലാസുകളിൽ പ്രതിവർഷം 1500 രൂപയാണ് സ്കോളർഷിപ്പ്. ഇത് കൃത്യമായി വിതരണംചെയ്യാറില്ല.
ഇതിനുപുറമേ, സാമൂഹികശാസ്ത്രം വിഷയമാക്കി സ്റ്റെപ്‌സ് (സ്റ്റുഡന്റ് ടാലന്റ് എൻ റിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്), ഗണിതമികവിനായി നുമാറ്റ്‌സ് (നർച്ചറിങ് മാത്തമാറ്റിക്കൽ ടാലന്റ്‌സ് ഇൻ സ്കൂൾസ്) എന്നീ പരീക്ഷകൾ ആറാംക്ലാസ് വിദ്യാർഥികൾക്കായി എസ്‌സിഇആർടി നടത്തുന്നുണ്ട്.
ഒറ്റപ്പരീക്ഷയിലൂടെ യുഎസ്എസ്, സ്റ്റെപ്‌സ്, നുമാറ്റ്‌സ് സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്ന തരത്തിലുള്ള പരിഷ്കാരമാണ് പരിഗണനയിൽ. അതേസമയം, യുഎസ്എസ് ഏഴാംക്ലാസുകാർക്കും മറ്റുരണ്ടുപരീക്ഷയും ആറാംക്ലാസുകാർക്കും വേണ്ടി നടത്തുന്നതിനാൽ, ഒറ്റപ്പരീക്ഷവഴി ഏകോപനത്തിനുള്ള ഫോർമുല തയ്യാറായിട്ടില്ല. വിദഗ്ധരും അധ്യാപകരുമായുള്ള കൂടിയാലോചനകൾക്കുശേഷമേ അന്തിമശുപാർശ നൽകൂ
Content Highlights: Kerala`s education department plans to combine school scholarship exams like LSS, USS, STEPS, and NU
Published: 12 Sept 2025, 06:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented