തിരുവനന്തപുരം: മാർച്ചിൽ നടത്തിയ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം ആദ്യമായാണ് പൊതു പരീക്ഷകളോടൊപ്പം തന്നെ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ നടന്നത്. 2025 മാർച്ചിലെ ഒന്നാം വർഷ പൊതുപരീക്ഷയുടെ ചോദ്യപേപ്പർ തന്നെയാണ് ഈ പരീക്ഷയ്ക്കും ഉപയോഗിച്ചത്.
3,16,396 വിദ്യാർഥികളാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്. അതിൽ, 35,812 വിദ്യാർത്ഥികളുടെ ഫലം മെച്ചപ്പെട്ടു. ഇതോടെ, 30% ന് മുകളിൽ സ്കോർ നേടിയ ഒന്നാം വർഷ വിദ്യാർഥികളുടെ ശതമാനം 68.62% ശതമാനത്തിൽ നിന്നും 78.09% ശതമാനമായി ഉയർന്നു.
രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യ നിർണയം പൂർത്തിയായിട്ടുണ്ട്. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. കൂടാതെ, ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യ നിർണയം നടന്നു വരികയാണ്. 4,13,589 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവർത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാഫലം ജൂണിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Content Highlights: Kerala Higher Secondary Improvement/Supplementary Exam Results
Published: 05 May 2025, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented