തിരുവനന്തപുരം: സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി ഇളവുനൽകിയിട്ടും കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർനടപടിയിൽ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ. യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. സർവീസിലുള്ള അധ്യാപകർക്ക് മതിയായ അവസരവും സമയവും നൽകാതെ സ്ഥാനക്കയറ്റവും ആനുകൂല്യവും തടയുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയ്യാറെടുക്കവേ, സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടു.
നിയമനാംഗീകാരം ലഭിച്ച അധ്യാപകരെ കെ-ടെറ്റ് പരിധിയിൽനിന്ന് ഒഴിവാക്കാൻ നിയമനടപടി സ്വീകരിക്കണമെന്ന് എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു. സുപ്രീംകോടതി രണ്ടുവർഷം എല്ലാവർക്കും ഇളവനുവദിച്ചിട്ടുണ്ടെന്നും ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും പറഞ്ഞു. അധ്യാപക ദ്രോഹനടപടിയാണ് സർക്കാരിന്റേതെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ കുറ്റപ്പെടുത്തി.
Content Highlights: Teacher unions protest Kerala govt`s move to deny promotions to teachers without KTET, despite Supreme Court`s two-year relaxation
Published: 03 Jan 2026, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented