തിരുവനന്തപുരം: കൊറോണ വൈറസിനെത്തുടർന്നുള്ള ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനം സുഗമമമാക്കാൻ ഒന്നു മുതൽ പത്തു വരെയുള്ള പാഠപുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി കേരള സർക്കാർ. കേരള സിലബസിൽ പഠിക്കുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളാണ് പി.ഡി.എഫ് രൂപത്തിൽ ഓൺലൈനിലൂടെ ലഭ്യമാക്കിയിട്ടുള്ളത്.

To advertise here,

https://samagra.kite.kerala.gov.in/textbook/page എന്ന ലിങ്ക് വഴി വിദ്യാർഥികൾക്ക് പുസ്തങ്ങൾ ഡൗൺലോഡ് ചെയ്യാം. അക്ഷരത്തെറ്റുകൾ ഉൾപ്പെടെ തിരുത്തിയ ഏറ്റവും പുതിയ പുസ്തകങ്ങളാണ് വിദ്യാർഥികളിലേക്കെത്തിയിട്ടുള്ളത്.

നേരത്തെ സി.ബി.എസ്.ഇയും ഒന്നു മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കിയിരുന്നു. ലോക്ക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായുള്ള സമയം നഷ്ടമാകരുതെന്നും അതിനായി പുസ്തകങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Conten Highlights: Kerala government avails SCERT text books online