തിരുവനന്തപുരം: ഡിജിറ്റൽ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്ര വിദ്യാഭ്യാസ മാതൃകയിലൂടെ ശ്രദ്ധേയമായ കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റി അഞ്ചാം വർഷത്തിലേക്ക്.
ബയോ-എഐ, കമ്പ്യൂട്ടേഷണൽ സയൻസ്, കമ്പ്യൂട്ടേഷണൽ ഡ്രഗ് ഡിസൈൻ തുടങ്ങിയ ഭാവി സാങ്കേതിക വിദ്യകളിൽ ഊന്നിയുള്ള പഠനരീതിയാണ് യൂണിവേഴ്സിറ്റിയുടെ പ്രത്യേകതയെന്ന് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഡോ. സജി ഗോപിനാഥ് പറഞ്ഞു. പ്രശ്നപരിഹാര ശേഷിയും പ്രായോഗിക തൊഴിൽ പരിചയവും വളർത്താൻ ഈ കോഴ്സുകൾ സഹായിക്കും. വിദ്യാഭ്യാസം, ഗവേഷണം, പ്രൊഡക്റ്റ് വികസനം എന്നിവയെ ഒരുമിപ്പിക്കുന്ന മാതൃകയും സിഎംഎം ലെവൽ 3 ലക്ഷ്യമിട്ടുള്ള സോഫ്റ്റ്‌വെയർ വികസനവുമാണ് യൂണിവേഴ്സിറ്റിയെ സവിശേഷമാക്കുന്നതെന്നും അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.
യേൺ വൈൽ യു ലേൺ ആശയത്തിലൂന്നിയ എം.എസ്.സി പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് മാസത്തിൽ ₹10000 മുതൽ ₹40000 വരെ സമ്പാദിക്കാനുള്ള അവസരമുണ്ട്. ഏകദേശം ₹100 കോടി ബഡ്ജറ്റിൽ 70–80% വരുമാനം പ്രോജക്റ്റുകളിലൂടെ സ്വയം സമാഹരിക്കുന്ന സാമ്പത്തിക മാതൃകയിലേക്കാണ് യൂണിവേഴ്സിറ്റി മുന്നേറുന്നത്.
27 പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുള്ള സ്ഥാപനത്തിൽ ദേശീയ-അന്താരാഷ്ട്ര ഗവേഷണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഫാക്കൽറ്റികളാണ് ഭൂരിപക്ഷം.
പഠനം, പരിശീലനം, ഒപ്പം തൊഴിൽ -എന്നിവയെ ഏകീകരിക്കുന്ന സമഗ്ര പദ്ധതികളിലൂടെ ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ മാതൃക സൃഷ്ടിക്കുകയാണ് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യമെന്നും സോ.സജി ഗോപിനാഥ് പറഞ്ഞു.
പുതു സാങ്കേതിക മാറ്റങ്ങളെ വിദ്യാർത്ഥിലോകത്തിന് പരിചയപ്പെടുത്തുന്നതോടൊപ്പം അതിന്റെ സാധ്യതകൾ സാമൂഹ്യമാറ്റത്തിന് ചാലക ശക്‌തിയാക്കേണ്ടതെങ്ങനെ എന്ന അന്വേഷണവും 5ാം വാർഷികാഘോഷ പരിപാടികളുടെ പ്രമേയമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമെന്നോണം
Al ഹാക്കത്തോൺ, Al പവേർഡ് ക്വിസ്, സ്കൂൾ കുട്ടികൾക്കായുളള Al വർക്ക് ഷോപ്പുകൾ,വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയ പാനൽ ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു.
മൈക്രോസോഫ്റ്റ് പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് പ്രൊഫസർ സ്വാമി മനോഹറാണ് സ്ഥാപക ദിന പ്രഭാഷണം നടത്തിയത്. എഐ ടെക്നോളജി ലോകത്തെ ലിംഗപരമായ ഇടപെടലുകളെ കുറിച്ച് മേഖലയിലെ പ്രമുഖരായ സ്ത്രീകൾ പങ്കെടുത്ത സംവാദവും ഇതോടൊപ്പം നടന്നു.
കേരളത്തിന്റെ ഭരണനിർവഹണ മേഖലകളിലെ ഡിജിറ്റൽ മാറ്റങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ സംസാരിക്കും. ഐടി സെക്രട്ടറി സാംബശിവ റാവു, കെഎസ്ഐടിഎൽ എംഡി സന്തോഷ് ബാബു തുടങ്ങിയവർ വിവിധ സർക്കാർ വകുപ്പുകളെ പ്രതിനിധീകരിച്ച് സംവാദത്തിൽ പങ്കെടുക്കും.
അലയൻസ് സർവീസസ് CEO ജിസൻ ജോൺ, ടാറ്റാ എലക്സി ഹെഡ് A ശ്രീകുമാർ, UST ഗ്ലോബലിന്റെ റീജിയണൽ ഹെഡ് ശില്പാ മേനോൻ തുടങ്ങിയവർ പുതിയ കാലത്ത് വ്യാവസായിക മേഖലകളിൽ ഉണ്ടാകുന്ന സാങ്കേതികമാറ്റങ്ങളെ കമ്പനികൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് വിദ്യാർത്ഥികളോട് വിശദീകരിക്കും.
സൺ ടെക്, അർമേ ഡാ, സ്കിൽ അപ് ഗ്ലോബൽ തുടങ്ങിയ കമ്പനികളിലെ എച്ച്ആർ മേധാവികൾ Al ലോകത്തെ തൊഴിൽ വിപണിയിൽ ഉണ്ടാകുന്ന മാറ്റങളെ കുറിച്ച് സംസാരിക്കും. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന Al മെഗാ ക്വിസിൽ നിർമ്മിത ബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിൽ മാറ്റുരയ്ക്കും. സാമൂഹ്യ നന്മയ്ക്ക് Al എന്ന വിഷയത്തെ അടിസ്ഥാനമാക്കി 24 മണിക്കൂർ നീളുന്ന Al ഹാക്കത്തോണും വാർഷികാഘോഷ പരിപാടികളിലെ പ്രധാന ആകർഷണമാണ്.
വരുൺ രമേഷ് നയിക്കുന്ന എഐ ഫിലിം മേക്കിങ് വർക്ക്‌ഷോപ്പും ഫിലിം ഫെസ്റ്റിവലുമാണ് മൂന്നാം ദിവസത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും TReST റിസേർച്ച് പാർക്കിന്റെ ചെയർമാനുമായ പ്രൊഫ. സാബു തോമസ് നിർമ്മിത ബുദ്ധിയിലും പുതു സാങ്കേതികവിദ്യകളിലും ഉള്ള പ്രായോഗിക ഗവേഷണത്തെ കുറിച്ചുള്ള ചർച്ച നയിക്കും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് വൈസ് ചാൻസ്ലർ പ്രൊഫ. ജഗതി രാജ് വി.പി, മുൻ KTU വിസിയും TReST റിസേർച്ച് പാർക്കിന്റെ CEO യുമായ Dr. രാജശ്രീ M S, കെ ഡിസ്ക് മെമ്പർ സെക്രട്ടറി Dr. P V ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഈ പാനൽ ചർച്ചയിൽ പങ്കെടുക്കും.
Content Highlights: Kerala Digital University celebrates 5 years, offering future tech courses in Bio-AI & more.
Published: 20 Feb 2026, 07:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented