
ചെറുപ്പം മുതലേ കണക്കിനോട് പ്രിയമുണ്ടായിരുന്ന ദേവാനന്ദിന് എന്‍ജിനിയങ് മേഖല സ്വപ്‌നം കാണാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ജെഇഇ മെയിന്‍സിന് വേണ്ടി പഠിക്കുകയും അതില്‍ യോഗ്യത നേടുകയും ചെയ്ത ദേവാനന്ദ് വലിയ മുൻഗണന കൊടുക്കാതെ എഴുതിയ പരീക്ഷയായിരുന്നു കീം 2024. എന്നാൽ ഒന്നാം റാങ്കെന്നത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ആദ്യ പത്തിനുള്ളിലേ റാങ്ക് താൻ പ്രതീക്ഷിച്ചിരുന്നുള്ളു എന്നാണ് ദേവാനന്ദ് പറയുന്നത്.
ഐഐടി സ്വപ്നം
"ഐഐടിയായിരുന്നു സ്വപ്‌നം അതിനാല്‍ തന്നെ ജെഇഇ മെയിന്‍സിന് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനമായിരുന്നു. കീം 2024ന് ശ്രദ്ധ കൊടുത്തിരുന്നില്ല. പരീക്ഷകള്‍ എഴുതുന്ന കൂട്ടത്തില്‍ എഴുതിയെന്ന് മാത്രം. ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് 682ാം റാങ്ക് നേടുകയും ഐഐടി ഖരഗ്പൂരില്‍ അഡ്മിഷന്‍ നേടുകയും ചെയ്തിരുന്നു. ഐഐടി തന്നെയായിരിക്കും തുടര്‍പഠനം
9ാം ക്ലാസ് തൊട്ടുള്ള പ്രയത്‌നം
9ാം ക്ലാസ് മുതല്‍ തന്നെ എന്‍ജിനീയറിങ്ങ് എന്‍ട്രന്‍സിന്റെ ഫൗണ്ടേഷന്‍ കോഴ്‌സിന് ചേര്‍ന്നിരുന്നു. അക്കാലഘട്ടം മുതല്‍ തന്നെ എന്‍ജിനീയറിങ്ങിനെ കുറിച്ച് അറിയാമെങ്കിലും പത്താം ക്ലാസ് അവസാനത്തോടെയാണ് ഈ മേഖലയോട് കനത്ത ആഗ്രഹം തോന്നുന്നത്. എന്‍ജിനീയറാവണം എന്ന ഉറച്ച ചിന്ത അന്നു മുതല്‍ മനസില്‍ തെളിഞ്ഞു വന്നു
പഠനരീതി
ഇഷടപ്പെട്ട് പഠിക്കുകയെന്നതാണ് എന്റെ തന്ത്രം. പഠനമൊരു ഭാരമായി കണ്ടാല്‍ എനിക്ക് തന്നെ മടുത്തു പോവും. അതിനാല്‍ കൃത്യമായി ടൈംടേബിള്‍ വെച്ചായിരുന്നില്ല പഠനം. എന്നാല്‍ ഒരോ ദിവസവും എടുക്കുന്ന പാഠഭാഗങ്ങള്‍ കൃത്യമായി മനസിലാക്കി വെയ്ക്കുന്നതില്‍ യാതൊരു വീഴ്ച്ചയും വരുത്തിയിരുന്നില്ല. ഏറ്റവും എളുപ്പം കണക്കായിരുന്നു. ബുദ്ധിമുട്ടുള്ള കെമിസ്ട്രിക്കായി കൂടുതല്‍ സമയം മാറ്റിവെയ്ക്കും. ടെക്സ്റ്റ് ബുക്ക് മുഴുവന്‍ നന്നായി പഠിച്ചാണ് ഈ റാങ്കിലെത്താന്‍ സാധിച്ചത്. അധ്യാപകരും എല്ലാത്തിനും പിന്തുണയുമായെത്തിയിരുന്നു. ആദ്യമെല്ലാം ചെറുനോട്ടുകള്‍ തയ്യാറാക്കി പഠിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിര്‍ത്തി. നല്ല ഊർജ്ജമുള്ള ദിവസങ്ങള്‍ പരമാവധി പഠിച്ച് തീര്‍ക്കും. അലപം പിന്നോട്ടുള്ള ദിവസങ്ങളില്‍ പതിഞ്ഞ താളത്തിലാണ് പഠനം
കുടുംബം
എല്ലാത്തിനും തുണയായി നില്‍ക്കുന്ന കുടുംബമാണ് എന്റെ ശക്തി. അവര്‍ ഒരു തരത്തിലും എനിക്ക് സമ്മര്‍ദ്ദം തന്നിരുന്നില്ല. എക്‌ണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്‌ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനാണ് അച്ഛന്‍ പത്മകുമാര്‍. അമ്മ ഹൈസ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ്"
Content Highlights: keam 2024 first rank devanand interview
Published: 11 Jul 2024, 02:34 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented