ന്യൂഡല്‍ഹി: ജൂലായ് 2024 സെഷനിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി ഇഗ്നോ. ഓഗസ്റ്റ് 31 2024 വരെയാണ് അപേക്ഷിക്കേണ്ട തീയതി നീട്ടിയിരിക്കുന്നത്. മുന്‍പ് അഡ്മിഷനെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തീയതി നീട്ടലിലൂടെ അവസരമൊരുങ്ങിയെന്ന് ഇഗ്നോ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അണ്ടര്‍ഗ്രാജ്വേറ്റ്, പോസ്റ്റ്ഗ്രാജ്വേറ്റ്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയിരിക്കുന്നത്.

To advertise here,

പുതിയ കോഴ്‌സുകളും ഇഗ്നോ തുടങ്ങിയിട്ടുണ്ട്. അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് എന്നിവയില്‍ എം.ബി.എ, കമ്യൂണിറ്റി ഡെവലപ്‌മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍, പെര്‍ഫോമിംഗ് ആര്‍ട്ട്, റീഹാബിലിറ്റിയേഷന്‍ സൈക്കോളജി എന്നിവയില്‍ എം.എസ്‌സി, ഇവന്റ് മാനേജ്‌മെന്റ്, ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ പുതുതായി ആരംഭിച്ച കോഴ്‌സുകളില്‍ ചിലതാണ്.