ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) അഡ്വാന്‍സ്ഡ് 2026 മേയ് 17-ന് നടക്കും. ഐഐടി റൂര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ പരീക്ഷയുടെ ടൈംടേബിള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ജെഇഇ മെയിന്‍ പേപ്പര്‍ 1-ല്‍ ബിഇ/ബിടെക് വിവിധ കാറ്റഗറികളില്‍നിന്നു മുന്നിലെത്തുന്ന 2,50,000 പേര്‍ക്കാണ് അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയുക. ജെഇഇ മെയിന്‍ പരീക്ഷ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് സെഷനുകളായിട്ടാണ് നടത്തുക. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയുടെ ഫലം ഫെബ്രുവരി 12-ന് പ്രസിദ്ധീകരിക്കും.
എന്‍ഐടികള്‍, ഐഐഐടികള്‍, കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ (CFTI), സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ സ്ഥാപനങ്ങള്‍/സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ ബിരുദ എന്‍ജിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള (BE/BTech) പ്രവേശനത്തിനാണ് ജെഇഇ മെയിന്‍ പേപ്പര്‍ 1 നടത്തുന്നത്.
രാജ്യത്തുടനീളമുള്ള ബിആര്‍ക്ക്, ബിപ്ലാനിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് പേപ്പര്‍ 2 നടത്തുന്നത്. ജെഇഇ മെയിന്‍, ജെഇഇ അഡ്വാന്‍സ്ഡിനുള്ള യോഗ്യതാ പരീക്ഷയായും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: jeeadv.ac.in
Content Highlights: JEE Advanced 2026 exam dates announced by IIT Roorkee. Find out eligibility for B.Tech admissions, main exam dates, and more.
Published: 07 Dec 2025, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented