തമിഴ്നാട് സർക്കാർ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള തമിഴ്നാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി ആൻഡ് മ്യൂസിയോളജി രണ്ടുവർഷ, മുഴുവൻ സമയ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി.) ഡിപ്ലോമ പ്രോഗ്രാമുകളിലെ 2024-’26 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

പ്രോഗ്രാമുകളും പ്രവേശനയോഗ്യതയും: (i) പി.ജി. ഡിപ്ലോമ ഇൻ ആർക്കിയോളജി (20 സീറ്റ്). ഏതെങ്കിലും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം (ii) പി.ജി. ഡിപ്ലോമ ഇൻ എപ്പിഗ്രഫി (10) -തമിഴ്, ഇന്ത്യൻ ഹിസ്റ്ററി, ഹിസ്റ്ററി, ഏൻഷ്യൻറ് ഹിസ്റ്ററി ആൻഡ് ആർക്കിയോളജി, ഹിസ്റ്ററി ആൻഡ് ആർക്കിയോളജി എന്നിവയിലൊന്നിൽ പി.ജി. ബിരുദം

(iii) പി.ജി. ഡിപ്ലോമ ഇൻ ഹെറിറ്റേജ് മാനേജ്മെൻറ് ആൻഡ് മ്യൂസിയോളജി (10) -ബി.ഇ. സിവിൽ എൻജിനിയറിങ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ്/ സോഷ്യൽ/ കെമിക്കൽ/ ഫിസിക്കൽ/ ബയോളജിക്കൽ/ ജിയോ പി.ജി. ബിരുദം.പഠനമാധ്യമം ഇംഗ്ലീഷും തമിഴും ആയിരിക്കും. പ്രതിമാസ സ്റ്റൈപ്പെൻഡായി 6000 രൂപ ലഭിക്കും.

അപേക്ഷാഫോറം:  www.tnarch.gov.in -ൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തെടുക്കാം.പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജൂലായ് 10-ന് വൈകീട്ട് അഞ്ചിനകം The Principal Secretary & Commissioner (F.A.C.), Department of Archaeology, Tamil Valarchi Valaagam,Thamizh Salai, Egmore, Chennai–600 008 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 044-2819 0023 | tniam2426@gmail.com.