ബിരുദക്കാർക്ക് കോഫി ടേസ്റ്ററാകാൻ അവസരം. കോഫി ഇൻഡസ്ട്രി പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് കോഫി ബോർഡിന്റെ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് ചേരാം. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള കോഫീ ബോർഡ് 2026-27 അക്കാദമിക് വർഷത്തെ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് (PGDCOM) അപേക്ഷ ക്ഷണിച്ചു.
കോഫി പ്രൊഫഷണലുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള പ്രോഗ്രാമാണിത്.
കോഫിയുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് ആവശ്യമായ വൈദഗ്‌ധ്യം നേടാൻ സഹായിക്കുന്നതാണ് കോഴ്സ്. കാപ്പി കൃഷി, കാപ്പിയുടെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മാർക്കറ്റിങ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. കോഫി ഇൻഡസ്ട്രി സ്പോൺസർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ട്.
കാലാവധി: ട്രൈമെസ്റ്ററുകളിലായി 12 മാസമാണ് കാലാവധി. ഇംഗ്ലീഷായിരിക്കും മാധ്യമം. ആദ്യ ട്രൈമെസ്റ്ററിൽ സൗജന്യ താമസം ലഭിക്കും. ചിക്കമംഗളൂരു സെൻട്രൽ കോഫീ റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ടിലായിരിക്കും (CCRI) താമസസൗകര്യം.
യോഗ്യത: ബിരുദം (ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോ ടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെൻ്റൽ സയൻസ്) അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ സയൻസിൽ ബിരുദം. കോഴ്സസ് കരിക്കുലം തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാണ്
കോഴ്‌സ് കരിക്കുലം; കോഫി അഗ്രോണമി, കോഫി കെമിസ്ട്രി, കോഫി പെസ്റ്റ് ആൻഡ് ഡിസീസ്, കോഫി പ്രോസസിങ് ആൻഡ് ക്വാളിറ്റി, കോഫി കെമിസ്ട്രി ആൻഡ് റോസ്റ്റിങ് ടെക്നോളജി, കോഫി മാർക്കറ്റിങ് ആൻഡ് ട്രേഡ്, കോഫി കെമിസ്ട്രി ആൻഡ് ബ്രൂവിങ് ടെക്നോളജി തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് സിലബസ്. കോഫി ക്വാളിറ്റി മാനേജ്മെന്റുമായി ബന്ധപ്പെട്ട് സോഫ്റ്റ് സക്ൽ നേടാനും അവസരമുണ്ട്. (വിശദമായ കോഴ്‌സ് കരികുലം വെബ്സൈറ്റിലുണ്ട്).
തിരഞ്ഞെടുപ്പ്: അക്കാദമിക് മികവ്, അഭിമുഖം, സെൻസറി ഇവാലുവേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ ആദ്യ ആഴ്ചയായിരിക്കും അഭിമുഖം.
കോഴ്സ‌് ഫീസ്: 2,50,000 രൂപ (എസ്.സി/എസ്.ടി. വിഭാഗക്കാർ ക്ക് ഫീസിൽ 50 ശതമാനം ഇളവുണ്ട്.).
അപേക്ഷാഫീസ്: 1500 രൂപ
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാലായി അയക്കണം.
വിലാസം: Divisional Head, Coffee Quality, Coffee Board, No.1, Dr.B.R.Ambedkar Veedhi, Bengaluru-560001. അവസാന
തീയതി: സെപ്റ്റംബർ 30. വെബ്സൈറ്റ്: coffeeboard.gov.in
Content Highlights: The Coffee Board of India under the Ministry of Commerce and Industry invites applications for its 12-month Post Graduate Diploma in Coffee Quality Management (PGDCOM) for the academic year 2026-27
Published: 15 Sept 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented