ന്യൂഡല്‍ഹി:നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC) പത്ത് വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME ) അംഗീകാരം നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കം WFME അംഗീകാരം ആവശ്യമുള്ള മറ്റ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് പ്രാക്ടീസും പി.ജി പഠനവും നടത്താം.
രാജ്യത്ത് നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്കും പത്ത് വര്‍ഷത്തിനകം സ്ഥാപിക്കപ്പെടുന്നവയ്ക്കും അംഗീകാരം ബാധകമായിരിക്കും. ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്കൊപ്പം വിദേശവിദ്യാര്‍ഥികളേയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ WFME അംഗീകാരം സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. അംഗീകാരത്തിലൂടെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാകുമെന്നും എന്‍എംസി പ്രതീക്ഷിക്കുന്നു
ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME). മനുഷ്യനന്മയ്ക്കായി മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുറപ്പാക്കലാണ് സംഘടനയുടെ പ്രാഥമികലക്ഷ്യം. WFME അംഗീകാര പ്രക്രിയയ്ക്കായി 706 മെഡിക്കല്‍ കോളേജുകള്‍ക്കായി 351.9 കോടിരൂപയാണ് ചെലവ് (ഒരു മെഡിക്കല്‍ കോളേജിന് 49,85,142 രൂപ)
Content Highlights: Indian medical graduates can now practice in US, Canada, Australia
Published: 21 Sept 2023, 11:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented