2026- ലേക്കുള്ള എംബിഎ പ്രവേശനത്തിന്റെ നടപടികൾ ആരംഭിച്ച് ഐഐടി ബോംബെ. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
ജനുവരി 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി ഒന്ന് വരെ ഫീസടയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളുടെ അഭിമുഖം മാർച്ച് അഞ്ച് മുതൽ എട്ട് വരെ നടക്കും. കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) പരീക്ഷ എഴുതിയവർക്ക് മാത്രമാണ് കോഴ്‌സിന് അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുക.
അപേക്ഷാ പ്രക്രിയ
- ഐഐടി ബോംബെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് iitb.ac.in സന്ദർശിക്കുക.
- ഹോംപേജിൽ ലഭ്യമായ ‘ഐഐടി ബോംബെ എംബിഎ പ്രവേശനം 2026’ രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുറക്കുന്ന പേജിൽ നിങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങൾ നൽകുക.
- രജിസ്‌ട്രേഷൻ സമർപ്പിച്ച് അപേക്ഷാ ഫോം പൂർത്തിയാക്കുക.
- അപേക്ഷാ ഫീസ് അടയ്ക്കുക.
- ഫോം സമർപ്പിച്ച് കൺഫർമേഷൻ ഫയൽ ഡൗൺലോഡ് ചെയ്യുക.
- ഭാവിയിലെ റഫറൻസിനായി പ്രിന്റെടുത്ത് സൂക്ഷിക്കുക.
പ്രവേശനവുമായി ബന്ധപ്പെട്ട് മേൽപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി പൂർത്തിയാക്കുന്നവർക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക. അപേക്ഷാ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് കൃത്യമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് വായിക്കാൻ നിർദേശിക്കുന്നുണ്ട്.
Content Highlights: IIT Bombay`s MBA admissions for 2026 are now open. Interested students can register online. Deadline Jan 31. Learn more.
Published: 04 Jan 2026, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented