ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ബാംഗ്ലൂർ  മുഴുവൻ സമയ റെസിഡൻഷ്യൽ ബിഎസ്‌സി (ഓണേഴ്‌സ്) ഡാറ്റാ സയൻസ്, ഇക്കണോമിക്സ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

To advertise here,

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 20 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ug.iimb.ac.in വഴി രജിസ്റ്റർ ചെയ്യാം.

രണ്ട് പ്രധാന ഡിഗ്രി ഓപ്ഷനുകളാണ് ലഭ്യമായിട്ടുള്ളത്: ഡാറ്റാ സയൻസിൽ ബിഎസ്‌സി (ഓണേഴ്‌സ്) (ഇക്കണോമിക്സിൽ മൈനറോട് കൂടി), കൂടാതെ ഇക്കണോമിക്സിൽ ബിഎസ്‌സി (ഓണേഴ്‌സ്) (ഡാറ്റാ സയൻസിൽ മൈനറോട് കൂടി).

ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിലാണ് കോഴ്സുകളുള്ളത്. ഓരോ പ്രോഗ്രാമിലും 40 വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം. 

യോഗ്യതയും പ്രവേശന നടപടികളും

അപേക്ഷകർ 2026 ഓഗസ്റ്റ് 1-ന് 20 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരായിരിക്കണം. പ്ലസ് ടുലിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പൂർത്തിയാക്കിയവരും, പത്താം ക്ലാസിൽ ഗണിതശാസ്ത്രത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരുമായിരിക്കണം.

പ്രവേശനത്തിനായി 26 ജനുവരിയിൽ നേരിട്ടുള്ള അഭിമുഖങ്ങൾ (in-person interviews) ഉണ്ടാകും. പ്രവേശന നടപടികൾ 2026 ഫെബ്രുവരി 28-നകം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.