രണ്ടുമുതൽ നാലുവർഷംവരെ എടുത്ത് പഠനം പൂർത്തിയാക്കാൻ അവസരമൊരുക്കുന്ന ഇ-എംടെക് പ്രോഗ്രാം പ്രവേശനത്തിന് കോട്ടയം ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ ക്ലാസ്
ഓൺലൈൻ ക്ലാസുകൾ വെള്ളിയാഴ്ച വൈകീട്ടും വാരാന്ത്യങ്ങളിലും നടത്തും. വെർച്വൽ ലാബ് സെഷനുകൾ, മിഡ് സെമസ്റ്റർ പരീക്ഷകൾ എന്നിവ ഓൺലൈൻ രീതിയിൽ നടത്തും. എൻഡ് സെമസ്റ്റർ പരീക്ഷ, പ്രോജക്ട് റിവ്യൂ എന്നിവ ഓഫ്‌ലൈൻ രീതിയിൽ ആയിരിക്കും. കോട്ടയത്തിനുപുറമേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം ഓഫ് കാമ്പസിലും പരീക്ഷാർഥികളുടെ ലഭ്യതയ്ക്ക് വിധേയമായി കൊച്ചി, ബെംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിയേക്കാം.
ലൈവ് റെക്കോഡിങ്, സബ്മിഷൻ, ഇന്റേണൽ അസസ്‌മെൻറ് തുടങ്ങിയവ ഇൻ-ഹൗസ് ഡിവലപ്പ്ഡ് പ്ലാറ്റ്ഫോമിൽ ആയിരിക്കും.
യോഗ്യത
ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക്/ബിഇ ബിരുദമോ എഎംഐഇ യോഗ്യതയോ വേണം. കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എംഎസ്‌സി/എംഎസ്, എംസിഎ ബന്ധപ്പെട്ട വിഷയത്തിൽ നാലുവർഷ അണ്ടർ ഗ്രാജ്വേറ്റ് ബിരുദം (ഓണേഴ്സ്/ ഓണേഴ്സ് വിത്ത് റിസർച്ച്) ഉള്ളവർക്കും അപേക്ഷിക്കാം. എല്ലാവർക്കും യോഗ്യതാകോഴ്സിൽ 60 ശതമാനം മാർക്കുവേണം.
അപേക്ഷ
പ്രോഗ്രാം വിശദാംശങ്ങളും അഡ്മിഷൻ ബ്രോഷറും emtech.iiitkottayam.ac.in/ ൽ ലഭിക്കും. അപേക്ഷ ഇതേ സൈറ്റ് വഴി നവംബർ 30 വരെ നൽകാം. അപേക്ഷാ ഫീ 500 രൂപ. വനിതകൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് 250 രൂപ.
ഒരു ക്രെഡിറ്റിന് 5000 രൂപ നിരക്കിൽ കോഴ്സ് ഫീ മൂന്നുലക്ഷംരൂപയാണ്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കാൻ 32 കോഴ്സ് ക്രെഡിറ്റുകളും 28 പ്രോജക്ട് ക്രെഡിറ്റുകളും പൂർത്തിയാക്കണം.
Content Highlights: Apply for IIIT Kottayam`s flexible e-M.Tech program.
Published: 21 Nov 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented