ഗൂഗിളിന്റെ പുതിയ റിസർച്ച് പ്രോജക്റ്റുകളിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് അവസരം. 2026-ലെ സ്റ്റുഡന്റ് റിസർച്ചർ ഇന്റേൺഷിപ്പ്, അപ്രന്റിസ് പ്രോഗ്രാം എന്നിവയിലേക്കുള്ള അപേക്ഷാ പ്രക്രിയ ഗൂഗിൾ ആരംഭിച്ചു.

To advertise here,
  • അവസാന തീയതി: 2026 ഫെബ്രുവരി 26

  • അപേക്ഷിക്കേണ്ട രീതി: ഓൺലൈനായി (Google Careers വെബ്സൈറ്റ് വഴി)

  • പ്രവർത്തന മേഖലകൾ: ഗൂഗിൾ റിസർച്ച് , ഗൂഗിൾ ഡീപ്മൈൻഡ് (Google DeepMind), ഗൂഗിൾ ക്ലൗഡ് 

ആർക്കൊക്കെ അപേക്ഷിക്കാം?

കമ്പ്യൂട്ടർ സയൻസ്, ലിഗ്വിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഇക്കണോമിക്സ്, നാച്ചുറൽ സയൻസസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകർക്ക് താഴെ പറയുന്ന ഏതെങ്കിലും ഒരു മേഖലയിൽ പരിചയസമ്പത്ത് ഉണ്ടായിരിക്കണം:

  • മെഷീൻ ലേണിങ് & ഡീപ് ലേണിങ്

  • നാച്ചുറൽ ലാഗ്വേജ് അണ്ടർസ്റ്റാന്റിങ് (NLP)

  • കമ്പ്യൂട്ടർ വിഷൻ (Computer Vision)

  • ക്വാണ്ടം ഇൻഫർമേഷൻ സയൻസ് (Quantum Information Science)

  • സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് അല്ലെങ്കിൽ ഡാറ്റ സയൻസ്.

കൂടുതൽ വിവരങ്ങൾക്ക്  ഗൂഗിൾ കരിയർ വെബ്സൈറ്റ് https://www.google.com/about/careers/applications/jobs/results/93865849051325126-student-researcher-2026 സന്ദർശിക്കുക.