ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2025 വ്യാഴാഴ്ച (സെപ്റ്റംബര്‍ 26) വരെ രജിസ്റ്റര്‍ ചെയ്യാം . താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അതേസമയം പിഴ തുകയോടെ (ലേറ്റ് ഫീ) ഒക്ടോബര്‍ ഏഴ് വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാകും.
ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് പരീക്ഷയ്ക്കുള്ളത്. ഫലം മാര്‍ച്ച് 19 2025-ഓടെ പ്രസിദ്ധീകരിക്കും.
ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്സ്, ആര്‍ട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://gate2025.jitr.ac.in/
Content Highlights: gate 2025 registration ends tomorrow
Published: 25 Sept 2024, 03:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented