തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ ഡിജിറ്റൽ - ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത ബിരുദാനന്തര ബിരുദ (പി.ജി.), പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള 2024-25 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25 വരെ നീട്ടി.
പി.ജി.കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂൺ 8-ന് നടത്തുന്ന അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനത്തിലോ അല്ലെങ്കിൽ സി.യു.ഇ.ടി (പി.ജി.), മാർക്കിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ്, എൻമാറ്റ്, ജി.ആർ.ഇ. എന്നീ പരീക്ഷകളുടെ മാർക്കും എം.ടെക് അപേക്ഷകൾക്ക് ഗേറ്റ് സ്കോറും പരിഗണിക്കും.പിഎച്ച്.ഡി. അപേക്ഷകർ നെറ്റ് സ്കോർ ഇല്ലെങ്കിൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച്ച് ആപ്ടിറ്റ്യൂഡ് ടെസ്റ്റ് എഴുതണം. വിവരങ്ങൾക്ക് ഡി.യു.കെ. അഡ്മിഷൻ പോർട്ടൽ https://duk.ac.in/admission/ 0471-2788000, 8078193800.
Content Highlights: digital university admission 2024
Published: 21 May 2024, 11:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented