തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ 5-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി “AI for Social Good” എന്ന വിഷയത്തെ അടിസ്ഥാനമാക്കി 24 മണിക്കൂർ ദൈർഘ്യമുള്ള ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. “Hack. Heal. Help.” എന്ന സന്ദേശവുമായി സാമൂഹിക പ്രശ്നങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ പരിഹാരങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടി 2026 ഫെബ്രുവരി 21-ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ (ടെക്നോപാർക്ക് ഫേസ് 4, മംഗലാപുരം, തിരുവനന്തപുരം) നടക്കും.

To advertise here,

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളിൽ പരമാവധി 3 അംഗങ്ങൾ വരെ ഉണ്ടാകാം. രജിസ്ട്രേഷൻ സൗജന്യമാണ്. താത്പര്യമുള്ളവർ 2026 ഫെബ്രുവരി 15 വൈകുന്നേരം 5-ന് മുമ്പായി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പോസ്റ്ററിലുള്ള QR കോഡ് സ്കാൻ ചെയ്യാവുന്നതാണ്.

സ്ഥലം

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള

ടെക്നോപാർക്ക് ഫേസ് 4, മംഗലാപുരം

തിരുവനന്തപുരം.