ന്യൂഡൽഹി: പി.ജി. ഹിസ്റ്ററി പുതുക്കിയ  സിലബസിൽ നിന്ന് ഡൽഹി സുൽത്താൻ ഭരണത്തെക്കുറിച്ചുള്ള പേപ്പർ ഒഴിവാക്കി ഡൽഹി സർവകലാശാല. മൂന്നാം സെമസ്റ്ററിലെ നിർദ്ദിഷ്ട വിഷയങ്ങളുടെ പട്ടികയിൽ നിന്നാണ് 'ഡൽഹി സുൽത്താനേറ്റ്: സ്ട്രക്ചേഴ്സ് ഓഫ് അതോരിറ്റി ഇൻ മിഡീവൽ നോർത് ഇന്ത്യ(13-14 നൂറ്റാണ്ടുകൾ' എന്ന പേപ്പർ നീക്കം ചെയ്തിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു.

To advertise here,

എംഎ ഹിസ്റ്ററി മൂന്നാം സെമസ്റ്ററിലേക്ക് ഹിസ്റ്ററി വിഭാഗം 38 ഡിസിപ്ലിൻ സ്പെസിഫിക് ഇലക്ടീവ് പേപ്പറുകൾ നിർദ്ദേശിച്ചിരുന്നെങ്കിലുംഓഗസ്റ്റ് 7-ന് സർവകലാശാല പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിൽ 16 എണ്ണം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 22 പേപ്പറുകൾ പട്ടികയിൽ നിന്ന് പുറത്തായി.

  • ഒഴിവാക്കപ്പെട്ട മറ്റ് പ്രധാന വിഷയങ്ങൾ:

    • ഡൽഹി സുൽത്താനേറ്റ് പാഠഭാഗം

    • 'ഹിസ്റ്ററി ഓഫ് നോർത്ത് ഇന്ത്യ (c. 1400–1550)

    • പ്രാചീന ഇന്ത്യയിലെ ലിംഗഭേദവും സ്ത്രീകളും: 1500 BCE - 1000 CE

    • പ്രാചീന ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയകളും ഭരണഘടനകളും

    • ഇന്ത്യൻ സാഹിത്യത്തിലെ മതവും സമൂഹവും

  • യുജി - പിജി സിലബസുകളിലെ വ്യത്യാസം: ബിരുദ തലത്തിൽ നൽകുന്ന പൊതു ചരിത്ര പഠനത്തിൽ നിന്ന് വ്യത്യസ്തമായി, മധ്യകാല ഭരണസംവിധാനം, ഭരണാധികാരികളും അധികാര ബന്ധങ്ങളും സാംസ്കാരിക-മതപരമായ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് പിജി തലത്തിൽ നൽകിയിരുന്നത്. പതിറ്റാണ്ടുകളായി പഠിപ്പിച്ചുവന്ന വിഷയം ഒഴിവാക്കുന്നത് ഉന്നത വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ.

അധ്യാപകരുടെ ആശങ്ക

വ്യത്യസ്ത ഘട്ടങ്ങളിലെ അക്കാദമിക് അവലോകനങ്ങൾ പൂർത്തിയാക്കിയ പേപ്പറുകൾ പോലും അന്തിമ സിലബസിൽ നിന്ന് ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമല്ലെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. സീറ്റ് നിയന്ത്രണം, പേപ്പറുകളുടെ പരിധി, അതോ സിലബസ് പുനഃസംഘടനയാണോ ഇതിന് പിന്നിലെന്ന് സർവകലാശാല വ്യക്തമാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.