ന്യൂഡൽഹി: എൻടിഎ നടത്തിയ ജോയന്റ് സിഎസ്ഐആർ-യുജിസി നെറ്റ് (ജൂൺ 2025) പരീക്ഷയുടെ താത്‌കാലിക ഉത്തരസൂചിക, പരീക്ഷാർഥിയുടെ പ്രതികരണങ്ങൾ (റസ്പോൺസസ്) എന്നിവ csirnet.nta.ac.in/ൽ പ്രസിദ്ധപ്പെടുത്തി.

To advertise here,

താത്‌കാലിക ഉത്തരസൂചികയിൽ പരാതിയുള്ളവർക്ക്, പരാതിയുള്ള ഒരു ഉത്തരസൂചികയ്ക്ക് 200 രൂപ ക്രമത്തിൽ പ്രോസസിങ് ഫീ അടച്ച്, ഓൺലൈൻ ആയി ചലഞ്ച് ചെയ്യാം.ചലഞ്ച് ചെയ്യാനുള്ള നടപടിക്രമം വെബ്സൈറ്റിലെ ഓഗസ്റ്റ് ഒന്നിലെ നോട്ടീസിലുണ്ട്.

പരാതിപ്പെടാനുള്ള ഫീസ് ഓൺലൈനായി അടയ്ക്കാം. ചലഞ്ച് ചെയ്യാനും ഫീസ് അടയ്ക്കാനും ‍ഞായറാഴ്ച രാത്രി 11.50 വരെ സമയമുണ്ട്. ഫീ അടയ്ക്കാത്ത ചലഞ്ചുകൾ പരിഗണിക്കുന്നതല്ല.ലഭിക്കുന്ന ചലഞ്ചുകൾ വിഷയങ്ങളിലെ വിദഗ്ധസമിതികൾ പരിശോധിക്കും.

ചലഞ്ച് ശരിയെന്നുകാണുന്നപക്ഷം ഉത്തരസൂചിക ഭേദഗതിചെയ്യും. എല്ലാവരുടെയും മൂല്യനിർണയത്തിൽ ഭേദഗതിചെയ്ത ഉത്തരസൂചിക ബാധകമാക്കും.വിദഗ്ധസമിതി നിർദേശിക്കുന്ന ഭേദഗതിചെയ്ത ഉത്തരസൂചിക അന്തിമമായിരിക്കും. അത് പരിഗണിച്ച് ഫലം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും.