ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 15 മുതൽ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിടുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദിപ്കെ. രക്ഷിതാക്കളുടെ നേതൃത്വത്തിൽ സോഷ്യൽ ഓഡിറ്റിങ് നടത്താനും ഗ്രാമമുഖ്യന്മാർ സ്കൂളുകളുടെ വികസനം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മഹാരാഷ്ട്രയിലെ ഹിംഗോളി ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ നേരിട്ടുകണ്ട് അഭ്യർത്ഥിച്ചുകൊണ്ട് താൻ തന്നെ പദ്ധതിക്ക് തുടക്കമിടുമെന്ന് വീഡിയോ സന്ദേശത്തിൽ അഭിജിത് വ്യക്തമാക്കി.
‘ഓഗസ്റ്റ് 15 നമ്മുടെ 80-ാം സ്വാതന്ത്ര്യദിനമാണ്. എന്നാൽ കഴിഞ്ഞ എട്ടുപതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് നമ്മുടെ ഗ്രാമങ്ങളിലെ സർക്കാർ വിദ്യാലയങ്ങളാണ്. പുതിയ പാർലമെന്റും പുതിയ പ്രധാനമന്ത്രിയുടെ വസതിയും പണിയാൻ കഴിഞ്ഞ നമ്മൾക്ക് എന്തുകൊണ്ട് ഗ്രാമങ്ങളിൽ നല്ല സ്കൂളുകൾ നിർമിക്കാൻ കഴിയുന്നില്ല? കർഷകരുടെയും തൊഴിലാളികളുടെയും മക്കളെ രാജ്യത്തിന്റെ ഭാവിയായി നമ്മൾ കാണുന്നില്ലേ?’-വീഡിയോ സന്ദേശത്തിൽ പറയുന്നു.
കുടിവെള്ളവും ശൗചാലയവും പോലുമില്ലാത്ത അവസ്ഥയിലാണ് പല ഗ്രാമീണ വിദ്യാലയങ്ങളെന്നും ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർപഞ്ച് ചലഞ്ചും സോഷ്യൽ ഓഡിറ്റും
ഗ്രാമങ്ങളിലെ സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പഞ്ചായത്ത് പ്രസിഡന്റുമാർക്ക് (സർപഞ്ച്) സി.ജെ.പി.യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രത്യേക അംഗീകാരം നൽകും. സ്കൂളുകളുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ സഹിതം ഇവരുടെ പ്രവർത്തനം പങ്കുവെക്കുന്ന 'സർപഞ്ച് ചലഞ്ച്' ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
ഇതിനുപുറമെ, രക്ഷിതാക്കൾ നേരിട്ട് വിദ്യാലയങ്ങൾ സന്ദർശിച്ച് വൈദ്യുതി, കുടിവെള്ളം, ശുചിമുറികൾ, ഉച്ചഭക്ഷണം എന്നിവയുടെ ലഭ്യത പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന പ്രിന്റബിൾ ഓഡിറ്റ് ഫോമും സി.ജെ.പി. പുറത്തിറക്കും. കുറവുകൾ കണ്ടാൽ വീഡിയോ ചിത്രീകരിച്ച് contact@cockroachjantaparty.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കാമെന്നും വീഡിയോയിൽ പറയുന്നു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ 36 ദിവസം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സി.ജെ.പി., തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാതെ യൂത്ത് മൂവ്‌മെന്റായി പ്രവർത്തിക്കാൻ തീരുമാനമെടുത്തതായി അറിയിച്ചിരുന്നു.
Content Highlights: Cockroach Janata Party founder Abhijit Dipke has announced a nationwide campaign starting August 15 to improve rural government school infrastructure through parent-led social audits and a 'Sarpanch Challenge'.
Published: 12 Aug 2026, 11:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented