കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്സലൻസി (ഡിഎസിഇ)ന്റെ ആഭിമുഖ്യത്തിൽ എസ്‌സി, ഒബിസി വിഭാഗക്കാർക്ക് സ്റ്റൈപ്പെൻഡോടുകൂടി സിവിൽ സർവീസ് പരീക്ഷാപരിശീലനം നൽകുന്നു.
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദമോ തത്തുല്യയോഗ്യതയോ വേണം. അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 2025 ജൂൺ ഒന്നിന് എസ്‌സി 35-നും ഒബിസി 32-നും താഴെ. കുടുംബ വാർഷിക വരുമാനപരിധി എട്ടുലക്ഷം.
ഒരുവർഷമാണ് പരിശീലനകാലയളവ്. പ്രതിമാസം 4000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. നൂറുപേർക്കാണ് പ്രവേശനം. 30 സീറ്റുകൾ പെൺകുട്ടികൾക്ക് സംവരണംചെയ്തിട്ടുണ്ട്. www.cukerala.ac.in വഴി ഏപ്രിൽ 17 വരെ അപേക്ഷിക്കാം. ഏപ്രിൽ 27-ന് നടക്കുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. മേയ് അഞ്ചിന് ഫലം പ്രഖ്യാപിക്കും.
Content Highlights: civil service exam coaching with stipend
Published: 26 Mar 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented