ഇത്തവണ പരീക്ഷകൾ ആരംഭിക്കുന്നതിന് ഏകദേശം 110 ദിവസം മുമ്പാണ് അന്തിമ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ അന്തിമ ടൈംടേബിൾ പുറത്തിറക്കി.
പ്രധാന തീയതികളും സമയവും:
പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയാണ് നടക്കുക. ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് അവസാനിക്കും. പത്താം ക്ലാസ്സിന് രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാകും.
സെപ്റ്റംബർ 24-ന് താത്കാലിക ഷെഡ്യൂൾ പുറത്തിറക്കിയിരുന്നു. ഇത്തവണ പരീക്ഷകൾ ആരംഭിക്കുന്നതിന് ഏകദേശം 110 ദിവസം മുമ്പാണ് അന്തിമ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ടൈംടേബിളിലെ പ്രത്യേകതകൾ
- വിദ്യാർത്ഥികൾ സാധാരണയായി തിരഞ്ഞെടുക്കുന്ന രണ്ട് വിഷയങ്ങൾക്കിടയിൽ മതിയായ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്.
- ഒരേ വിദ്യാർത്ഥിയുടെ രണ്ട് പരീക്ഷകൾ ഒരേ ദിവസം വരാതിരിക്കുന്ന രീതിയിലാണ് ടൈടേബിൾ ക്രമീകരിച്ചിട്ടുള്ളത്.
വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2026-ല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തെ 26 രാജ്യങ്ങളില്‍ നിന്നുമായി 10, 12 ക്ലാസുകളിലെ 204 വിഷയങ്ങളില്‍ ഏകദേശം 45 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
Content Highlights: CBSE has released the 2026 Class 10 and 12 board exam timetable.
Published: 30 Oct 2025, 08:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented